കുറ്റിത്തറമ്മല്‍ ജനകീയ ആരോഗ്യ കേന്ദ്രം, പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsകുറ്റിത്തറമ്മല്‍ ജനകീയ ആരോഗ്യ കേന്ദ്രം പുതിയ കെട്ടിട ശിലാസ്ഥാപനം
പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിക്കുന്നു
വേങ്ങര: പറപ്പൂര് ഗ്രാമപഞ്ചായത്തിലെ കുറ്റിത്തറമ്മല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. 55.5 ലക്ഷം ചെലവിലാണ് നിർമിക്കുന്നത്.
ജനകീയ ആരോഗ്യ കേന്ദ്രത്തിനായി അഞ്ചര സെന്റ് സ്ഥലം സൗജന്യമായി നല്കിയ പങ്ങണിക്കാട് അബ്ദുറസാഖിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
സ്ത്രീകള്‍ക്ക് പ്രത്യേകം ക്ലിനിക്, ചൊവ്വാഴ്കളില് സ്ത്രീകള്‍ക്ക് സൗജന്യ പരിശോധനകള്‍, ഡയബറ്റിക്, പ്രമേഹ രോഗികള്‍ക്ക് പ്രത്യേകം പരിശോധന സംവിധാനം തുടങ്ങിയ സൗകര്യങ്ങളോടെ ജനകീയ ആരോഗ്യ കേന്ദ്രം വരുന്നത് നാടിന് പ്രയോജനകരമാണെന്നും മന്ത്രി പറഞ്ഞു.
2023ലാണ് സംസ്ഥാന സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. മൂന്നോ നാലോ വാര്‍ഡുകള്‍ കൂടുന്നിടത്താണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്നും, സംസ്ഥാനത്ത് 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.
പറപ്പൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്, വൈസ് പ്രസിഡന്റ് പി.കെ. സക്കീന, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാന് നാസര്‍ പറപ്പൂര്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി. ഷാഹിദ, ക്ഷേമകാര്യം ചെയര്‍പേഴ്സണ്‍ ടി. ആബിദ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷംല കവറൊടി, കുറ്റിത്തറമ്മല്‍ വാര്‍ഡ് മെംബര്‍ ജസീറ അസീസ്, ഡി.എം.ഒ ഡോ. ടി.കെ ജയന്തി, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ടി.എന്‍. അനൂപ്, ഇരിങ്ങല്ലൂര്‍ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. അഫീഫ ഹനീഫ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

