സുനീറിെൻറ കുടുംബത്തിന് കെ.എം.സി.സി വീട് നിർമിക്കുന്നു
text_fieldsസുനീറിെൻറ കുടുംബത്തിന് ബർക്ക കെ.എം.സി.സി നിർമിക്കുന്ന ഭവനത്തിെൻറ നിർമാണ പ്രവൃത്തിക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടക്കം കുറിക്കുന്നു
വേങ്ങര: മസ്കത്തിലെ ബർക്കയിയിൽ കോവിഡ് ബാധിച്ച് മരിച്ച കെ.എം.സി.സി പ്രവർത്തകൻ സുനീറിെൻറ കുടുംബത്തിന് കെ.എം.സി.യും മുസ്ലിം ലീഗ് കമ്മിറ്റിയും ചേർന്ന് വീട് നിർമിക്കുന്നു.
പറപ്പൂർ എരുമപ്പുഴ പ്രദേശത്താണ് 14 ലക്ഷം രൂപ ചെലവിൽ ഭവനമൊരുങ്ങുന്നത്. എരുമപ്പുഴ ഏരിയ മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ അഞ്ച് സെൻറിൽ ബർക്ക ഏരിയ കെ.എം.സി.സിയും ഒതുക്കുങ്ങൽ ഗ്ലോബൽ കെ.എം.സി.സിയും സംയുക്തമായാണ് വീട് നിർമിക്കുന്നത്. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇ.കെ. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ്. ബഷീർ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഇ.കെ. സെയ്ദുബിൻ, കെ.എം.സി.സി പ്രസിഡൻറ് അഷറഫ് വയനാട്, ട്രഷറർ ഷരീഫ് പൂന്തല, ഇ.കെ. സുബൈർ, എ.കെ. സിദ്ദീഖ്, ഫാറൂഖ് താനൂർ, അബ്ദുട്ടി ഫവാൻ, എ.കെ. സലാം, കീരി കുഞ്ഞാലസ്സൻ ഹാജി, സലാം കോഴിക്കോട്, മുനീർ തിരൂർ, ഇ.കെ. ഖാലിദ് ഫൈസി, വി.എസ്. മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

