കടലുണ്ടി പുഴയോരം പരക്കെ ഇടിയുന്നു: വലിയോറ വാക്കിക്കയം ഭാഗത്തും കരയിടിഞ്ഞു
text_fieldsവേങ്ങരയിൽ വലിയോറ വാക്കിക്കയം
റെഗുലേറ്ററിന് താഴ്ഭാഗത്തായി
കടലുണ്ടിപ്പുഴയോരത്തുണ്ടായ കരയിടിച്ചിൽ
വേങ്ങര: കടലുണ്ടിപ്പുഴയോരം പല ഭാഗങ്ങളിലും വീണ്ടും ഇടിയുന്നതായി നാട്ടുകാരുടെ പരാതി ഉയർന്നു. വേങ്ങര ഗ്രാമപഞ്ചായത്തിൽ ഇല്ലിപ്പിലാക്കൽ, കൂരിയാട് ഭാഗങ്ങളിൽ നേരത്തെ വൻതോതിൽ കരയിടിഞ്ഞിരുന്നു. ഇപ്പോൾ വലിയോറ വാക്കിക്കയം റെഗുലേറ്ററിന് താഴ്ഭാഗത്തായി കടലുണ്ടിപ്പുഴയിൽ കരയിടിച്ചിലുണ്ടായി.
പുഴനിറഞ്ഞൊഴുകിയ കാരണത്താൽ കര ഇടിച്ചിൽ മൂലം പുഴയോട് ചേർന്നുള്ള ഭൂമിയിലെ മരങ്ങളും തെങ്ങുകളും അടർന്നു പുഴയിലേക്ക് വീണു. വാക്കിക്കയം റെഗുലേറ്ററിന്റെ താഴ്ഭാഗമായതിനാൽ റെഗുലേറ്റർ തുറന്ന സമയത്തും പുഴയിലെ ശക്തമായ ഒഴുക്കും കരയിടിച്ചതിന് കാരണമായിട്ടുണ്ടെന്നു ഗ്രാമവാസികൾ പറയുന്നു.
റഗുലേറ്റർ ഭാഗത്തെ സൈഡ് ഭിത്തിക്ക് സമീപം പുഴയോരം ചേർന്നുണ്ടായ ശക്തമായ കുത്തൊഴുക്കും കരയിടിച്ചിലിനു കാരണമായിട്ടുണ്ട്.

