രാവിലെ ജോലിയിൽ പ്രവേശിച്ചു; വൈകുന്നേരം വിരമിച്ചു !
text_fieldsവേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ സീനിയർ സുപ്രണ്ട് ആയി സി.കെ. സുരേന്ദ്രബാബു ചുമതലയേൽക്കുന്നു
വേങ്ങര: ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ രാവിലെ സീനിയർ സൂപ്രണ്ട് ആയി ജോലിയിൽ പ്രവേശിച്ചയാൾ വൈകുന്നേരത്തോടെ സർവിസിൽനിന്ന് വിരമിക്കുകയും ചെയ്തു. മലപ്പുറം വിദ്യാഭ്യാസ ഓഫിസ് സൂപ്രണ്ട് ആയിരുന്ന സി.കെ. സുരേന്ദ്രബാബുവാണ് വേങ്ങര വിദ്യാഭ്യാസ ഉപ ജില്ല ഓഫിസിൽ സീനിയർ സൂപ്രണ്ട് ആയി വെള്ളിയാഴ്ച രാവിലെ ജോയിൻ ചെയ്തത്.
അദ്ദേഹത്തിന്റെ സർവിസ് കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാൽ വൈകുന്നേരത്തോടെ വിരമിക്കുകയും ചെയ്തു. ഓഫിസ് ജീവനക്കാർ സുരേന്ദ്രബാബുവിന് യാത്രയയപ്പും സംഘടിപ്പിച്ചു. ഫലത്തിൽ വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ പുതിയ ആൾ നിയമിതനാവുന്നത് വരെ സീനിയർ സൂപ്രണ്ട് തസ്തിക ആളില്ലാകസേരയായി മാറും.

