Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightകു​ഞ്ഞി​ക്ക​ണ്ണന്റെ...

കു​ഞ്ഞി​ക്ക​ണ്ണന്റെ വീ​ടു​പ​ണി പൂ​ർ​ത്തി​യാ​യി​ല്ല; താ​മ​സം പ്ലാ​സ്‌​റ്റി​ക് ഷീ​റ്റി​ട്ട ഷെ​ഡി​ൽ

text_fields
bookmark_border
kunjikannan
cancel
camera_alt

കു​ഞ്ഞി​ക്ക​ണ്ണനും എ​ട്ടം​ഗ കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട്

വേ​ങ്ങ​ര: എ​ല്ലാ ദി​വ​സ​വും വേ​ങ്ങ​ര ബ​സ് സ്റ്റാ​ൻ​ഡും റോ​ഡും അ​ടി​ച്ചു​വാ​രി വൃ​ത്തി​യാ​ക്കു​ന്ന കു​ഞ്ഞി​ക്ക​ണ്ണന് അ​ടി​ച്ചു​വാ​രാ​ൻ സ്വ​ന്ത​മാ​യൊ​രു വ​രാ​ന്ത പോ​ലു​മി​ല്ല. വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 21ാം വാ​ർ​ഡി​ൽ നീ​ല​ഞ്ചേ​രി​പ്പ​റ​മ്പി​ലെ കോ​ള​നി​യി​ൽ നാ​ല് കാ​ലി​ൽ ഒ​തു​ങ്ങു​ന്ന ഒ​രു ഷെ​ഡി​ലാ​ണ് ഇ​യാ​ളു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ഏ​റെ​ക്കാ​ല​മാ​യു​ള്ള താ​മ​സം. രോ​ഗി​യാ​യ കു​ഞ്ഞി​ക്ക​ണ്ണ​നും അ​സു​ഖ ബാ​ധി​ത​നാ​യ മ​ക​നും ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ മ​റ്റൊ​രു മ​ക​നും കു​ടും​ബ​വും ഇ​വ​രു​ടെ കു​ഞ്ഞു​മ​ക്ക​ളും ഉ​ൾ​പ്പെ​ടെ എ​ട്ട് ആ​ളു​ക​ളാ​ണ് ഈ ​ഷെ​ഡി​ൽ തി​ങ്ങി​ക്ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വീ​ടു​വെ​ക്കാ​ൻ പ​ണ​മ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. ചു​മ​രും മേ​ൽ​ക്കൂ​ര​യു​ടെ വാ​ർ​ക്ക​പ്പ​ണി​ക​ളും തീ​ർ​ന്നി​ട​ത്ത് നി​ൽ​ക്കു​ക​യാ​ണ് വീ​ടു​പ​ണി.

ചു​മ​രു​ക​ൾ വൃ​ത്തി​യാ​ക്കാ​നോ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും പി​ടി​പ്പി​ക്കാ​നോ ക​ഴി​യാ​തെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് കോ​ള​നി​യി​ൽ നോ​ക്കു​ത്തി​യാ​യി. കു​ത്ത​നെ​യു​ള്ള ഭൂ​മി​യി​ൽ റോ​ഡി​ൽ നി​ന്ന് ഇ​രു​പ​ത​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള വീ​ടി​ന് പ​ഞ്ചാ​യ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം മ​ഴ​ക്കാ​ല​ത്ത് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. പാ​തി നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്റെ അ​ത്യാ​വ​ശ്യ ജോ​ലി​ക​ൾ കൂ​ടി തീ​ർ​ത്ത് ഈ ​കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മേ​കാ​ൻ ആ​രെ​ങ്കി​ലും ത​യാ​റാ​വു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് കു​ഞ്ഞി​ക്ക​ണ്ണൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - house renovation was not completed- kunjikannan's accommodation in a plastic sheeted shed
Next Story