Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightവീ​ട്ടു​കാ​ർ...

വീ​ട്ടു​കാ​ർ ക​ല്യാ​ണ​ത്തി​ന്​ പോ​യ സ​മ​യ​ത്ത്​ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു

text_fields
bookmark_border
വീ​ട്ടു​കാ​ർ ക​ല്യാ​ണ​ത്തി​ന്​ പോ​യ സ​മ​യ​ത്ത്​ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു
cancel
camera_alt

ഊ​ര​ക​ത്ത് മോ​ഷ്ടാ​വ് വീ​ട്ടി​ലേ​ക്ക്​ ക​യ​റു​ന്ന സി.​സി.ടി.​വി ദൃ​ശ്യം

Listen to this Article

വേ​ങ്ങ​ര: വീ​ട്ടു​കാ​ർ ക​ല്യാ​ണ​ത്തി​ന്​ പോ​യ സ​മ​യ​ത്ത്​ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​മാ​യി. ഊ​ര​കം കു​ന്ന​ത്ത് വി​ല്ലേ​ജ് ഓ​ഫി​സി​ന്‍റെ മു​ൻ​വ​ശം ഹി​ദാ​യ​ത്ത് മ​ൻ​സി​ലി​ൽ ക​രു​വാ​ൻ​തൊ​ടി സ​ലീം ബാ​വ​യു​ടെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച മോ​ഷ​ണം ന​ട​ന്ന​ത്. മും​​ബൈ​യി​ൽ വ്യാ​പാ​രി​യാ​യ സ​ലീം ബാ​വ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 5.30ഓ​ടെ​യാ​ണ് കു​ടും​ബ​സ​മേ​തം ബ​ന്ധു​വീ​ട്ടി​ൽ ക​ല്യാ​ണ​ത്തി​നു പോ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 2.15ഓ​ടെ തി​രി​ച്ചു​വ​ന്ന​പ്പോ​ൾ മോ​ഷ്ടാ​ക്ക​ൾ ഓ​ടി​പ്പോ​കു​ന്ന ശ​ബ്ദം കേ​ട്ടെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. ക​മ്പി​പ്പാ​ര​യും ഉ​ളി​യും വാ​തി​ലി​നു സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച അ​ഞ്ച് പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നി​ട്ടു​ണ്ട്.

മ​റ്റു മു​റി​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട​നി​ല​യി​ലാ​ണ്വേ ​ങ്ങ​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ ബൈ​ക്ക് ത​ള്ളി രാ​ത്രി 12ഓ​ടെ വീ​ട്ടി​ൽ എ​ത്തു​ന്ന​തും ഹെ​ല്‍മ​റ്റ് ധ​രി​ച്ച ഒ​രാ​ള്‍ കൈ​യി​ല്‍ സാ​ധ​ന​ങ്ങ​ളു​മാ​യി പു​ല​ർ​ച്ച ര​ണ്ടോ​ടെ തി​രി​ച്ച് പോ​വു​ന്ന​തും സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. വേ​ങ്ങ​ര സി.​ഐ പി.​കെ. മു​ഹ​മ്മ​ദ് ഹ​നീ​ഫ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മ​ല​പ്പു​റ​ത്തു​നി​ന്ന്​ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലീ​സ് നാ​യ്​ വീ​ട്ടി​ൽ​നി​ന്ന്​ മ​ണം​പി​ടി​ച്ച് ത​ങ്ങ​ൾ​പ​ടി വ​രെ ഓ​ടി. വേ​ങ്ങ​ര എ​സ്.​ഐ സി.​സി. രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. മോ​ഷ്ടാ​ക്ക​ൾ ഉ​ട​ൻ വ​ല​യി​ലാ​വു​മെ​ന്ന്​ സി.​ഐ പി.​കെ. മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vengaraGold and money stolen
News Summary - Gold and money were stolen from the house
Next Story