ഒടുവിൽ എ.ടി.ഡി.സി സെൻററും തിരുവനന്തപുരത്തേക്ക്
text_fieldsവേങ്ങര എ.ടി.ഡി.സി സെൻററിലെ ഉപകരണങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ഇറക്കിവെച്ച
നിലയിൽ
വേങ്ങര: കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ വേങ്ങരയിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈനിങ് സെൻറർ തിരുവനന്തപുരത്തേക്ക്. കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന് മുകളിൽ പ്രവർത്തിക്കുന്ന സെൻററിലെ മെഷീനുകളും ഓഫിസ് ഉപകരണങ്ങളും കൊണ്ടുപോയി. 10 വർഷത്തിലധികമായി വേങ്ങരയിൽ യുവതീയുവാക്കൾക്ക് തയ്യലിലും വസ്ത്ര നിർമാണത്തിലും സൗജന്യ പരിശീലനം കൊടുത്തിരുന്ന സ്ഥാപനമാണിത്.
ജില്ലയിൽ വേങ്ങരക്ക് പുറമെ നിലമ്പൂരിലാണ് മറ്റൊരു കേന്ദ്രം. രണ്ടുവർഷം മുമ്പുതന്നെ സ്ഥാപനത്തിെൻറ പ്രവർത്തനം അവസാനിപ്പിക്കാൻ ടെക്സ്റ്റൈൽ മന്ത്രാലയം ശ്രമിച്ചിരുന്നു. എന്നാൽ, ഉന്നതതലങ്ങളിലെ ഇടപെടലിനെ തുടർന്നാണ് സ്ഥാപനം നിലനിന്നത്. ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുക എന്ന കേന്ദ്ര നയത്തിെൻറ ഭാഗമായാണ് സെൻറിെൻറ പ്രവർത്തനം അവസാനിപ്പിച്ചതെന്നറിയുന്നു. 25 യന്ത്രവത്കൃത തയ്യൽ മെഷീനുകൾ ഉള്ള ഇവിടെ 50 പേരെ വീതം പരിശീലിപ്പിച്ചിരുന്നു. കോവിഡ് കാലഘട്ടത്തിൽ പരിശീലനത്തിന് അനുമതി ഉണ്ടായിരുന്നില്ല. പകരം ഓൺലൈൻ പരിശീലനമായിരുന്നു. മൂന്നു മാസം മുമ്പ് അതും നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

