അറുപതിലും ആറിന്റെ പുതുക്കം
text_fieldsഅറുപത് കഴിഞ്ഞവർക്കായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ
കലാമത്സരങ്ങളിലെ ഒപ്പനയിൽനിന്ന്
വേങ്ങര: ജില്ലയിലാദ്യമായി അറുപത് കഴിഞ്ഞ വയോജനങ്ങൾക്കായി കലാമത്സരങ്ങളൊരുക്കി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും മാനസികോല്ലാസങ്ങൾക്കുമായി ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമാവുകയാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്.
ബ്ലോക്ക് പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിൽനിന്നുമായി നൂറുകണക്കിന് വയോജനങ്ങൾ ഒപ്പനയും മറ്റ് കലാപരിപാടികളുമായി ഒരു ദിവസം ആടിപ്പാടി ആഘോഷിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ മണ്ണിൽ ഉദ്ഘാടനം ചെയ്തു. നാസർ പറപ്പൂർ, പി.പി. സഫീർ ബാബു, സി.എം. അസീസ് എന്നിവർ സംസാരിച്ചു.

