Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightഎടക്കാപ്പറമ്പ്...

എടക്കാപ്പറമ്പ് ജി.എൽ.പി സ്‌കൂളിന് ഗംഭീര കമാനമുയർന്നു; ഇനി വേണ്ടത് ക്ലാസ് മുറികൾ

text_fields
bookmark_border
Edakkaparamba GLPS School
cancel
camera_alt

എ​ട​ക്കാ​പ്പ​റ​മ്പ് ജി.​എ​ൽ.​പി സ്‌​കൂ​ളി​ന് മു​ന്നി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ഗേ​റ്റ്

വേ​ങ്ങ​ര: സ്‌​കൂ​ളി​ന് മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഗം​ഭീ​ര ക​മാ​ന​മു​യ​ർ​ന്നു. ഇ​നി ക്ലാ​സ് മു​റി​ക​ൾ കൂ​ടി റെ​ഡി​യാ​വ​ണം. എ​ട​ക്കാ​പ്പ​റ​മ്പ് ജി.​എ​ൽ.​പി സ്‌​കൂ​ളി​നാ​ണ് വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴ് ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച് ക​മാ​ന​മു​യ​ർ​ത്തി​യ​ത്. അ​തോ​ടൊ​പ്പം 60 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള സ്‌​കൂ​ളി​ന്‍റെ ഏ​ഴ് ക്ലാ​സ് മു​റി​ക​ളു​ള്ള പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി. 40 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ടം പ​ണി​യു​ന്ന​ത്.

ആ​സ്ബ​സ്റ്റോ​സ് മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ഈ ​സ്കൂ​ളി​ൽ അ​ഞ്ചു ക്ലാ​സ് മു​റി​ക​ൾ ന​ട​ക്കു​ന്ന​ത് പി.​ടി.​എ നി​ർ​മി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള ആ​സ്ബ​സ്റ്റോ​സ് മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​ണ്. പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്കൂ​ൾ ക്ലാ​സു​ക​ൾ തൊ​ട്ട​ടു​ത്ത മ​ദ്റ​സ​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പു​തി​യ കെ​ട്ടി​ട​ത്തി​ന് മു​ക​ൾ നി​ല കൂ​ടി നി​ർ​മി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി വി​ശാ​ല​മാ​യ ഗ്രൗ​ണ്ട് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​വു​മെ​ന്ന് പൊ​തു​ജ​ന​ത്തി​ന് അ​ഭി​പ്രാ​യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School
News Summary - Edakkaparamba GLPS School
Next Story