കടലുണ്ടിപ്പുഴയിലെ ഇക്കോ പാർക്ക് ഉദ്ഘാടനത്തിന് മുെമ്പ ഇടിഞ്ഞു; ഒഴുകിപ്പോയത് 30 ലക്ഷം രൂപ
text_fieldsഊരകം മമ്പീതിയിൽ നിർമാണത്തിലിരിക്കെ കടലുണ്ടിപ്പുഴയിലേക്ക് തകർന്നുവീണ
ഇക്കോ പാർക്
വേങ്ങര: കടലുണ്ടിപ്പുഴയോരത്ത് ഊരകം മമ്പീതിയിൽ നിർമാണത്തിലുള്ള ഇക്കോ പാർക്കിെൻറ ഒരുഭാഗം ഇടിഞ്ഞു. പുഴയോട് ചേർന്ന് നിർമിച്ച കോൺക്രീറ്റ് ഭിത്തി കഴിഞ്ഞ പ്രളയത്തിൽ തകർന്നിരുന്നു. ഇതിനോട് ചേർന്ന് ഘടിപ്പിച്ച ഇരുമ്പ് കാലുകളും തകർന്നതോടെ ഇക്കോ പാർക്ക് കെട്ടിടത്തിെൻറ ഒരുഭാഗം പുഴയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
2014-15ൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് 30 ലക്ഷം രൂപ ചെലവിൽ പാർക്ക് നിർമാണം തുടങ്ങിയത്. വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാനും വയോജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാനുമായി അത്യാവശ്യ സൗകര്യങ്ങളോടെയായിരുന്നു പദ്ധതി ഒരുക്കിയിരുന്നത്. അശാസ്ത്രീയ നിർമാണ രീതിയും കാലതാമസവുമാണ് കെട്ടിടത്തിെൻറ തകർച്ചക്കിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.

