Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്​ടാവിന്​ മനംമാറ്റം; മോഷ്​ടിച്ച സ്​കൂട്ടർ ഒരു മാസത്തിന്​ ശേഷം അതേ സ്ഥലത്ത്​ ഉപേക്ഷിച്ചു

text_fields
bookmark_border
മോഷ്​ടാവിന്​ മനംമാറ്റം; മോഷ്​ടിച്ച സ്​കൂട്ടർ ഒരു മാസത്തിന്​ ശേഷം അതേ സ്ഥലത്ത്​ ഉപേക്ഷിച്ചു
cancel

വേങ്ങര : വീട്ടുമുറ്റത്ത് നിന്ന് മോഷണം പോയ സ്കൂട്ടര്‍ ഒരു മാസത്തിന് ശേഷം അതെ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് മോഷ്ടാവ്. ഇക്കഴിഞ്ഞ മാസം 21 ന് രാത്രിയാണ് പറപ്പൂര് ചോലക്കുണ്ട് സ്വദേശി ആമക്കുളങ്ങര റഷീദിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 65 എന്‍ 7302 ഹോണ്ട സ്കൂട്ടര്‍ വീട്ടുമുറ്റത്ത് നിന്ന് മോഷണം പോയത്. റഷീദ് അബദ്ധത്തില്‍ ചാവിയും സ്കൂട്ടറില്‍ തന്നെ വെച്ചിരുന്നു. പുലര്‍ച്ചെയാണ് വാഹനം നഷ്ട്ടപ്പെട്ടത് അറിയുന്നത്.

രാത്രി ജോലിക്ക് പോവുന്ന ഒരാൾ, ഈ വാഹനം ഒരപരിചിതൻ കൊണ്ട് പോവുന്നതായി കണ്ടിരുന്നു. കൂടാതെ റോഡിലേ സി. സി. ടി വിയിലും ദൃശ്യം പതിഞ്ഞിരുന്നു. കുപ്രസിദ്ധനായൊരു മോഷ്ടാവിനോട്​ സാമ്യമുള്ളയാളെയാണ് യാത്രക്കാരന്‍ കണ്ടിരുന്നത്. റഷീദിന്റെ പരാതി പ്രകാരം വേങ്ങര പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച പാലക്കാട് പൊലീസിന്‍റെ കാമറയില്‍ ഈ സ്ക്കൂട്ടറില്‍ രണ്ടുപേര്‍ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചതായി അറിയിച്ചിരുന്നു.

ഇതനുസരിച്ച് പാലക്കാടും അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്നലെ പുലര്‍ച്ചെ വാഹനം നഷ്ട്ടപ്പെട്ട അതെ വീട്ടു മുറ്റത്ത് തന്നെ സ്​കൂട്ടർ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. മോഷണം പോവുമ്പോള്‍ സ്കൂട്ടറിലുണ്ടായിരുന്ന പഴയ ഹെല്‍മെറ്റും മോഷ്ടാവ്​ കൊണ്ട് പോയിരുന്നു. അതിനു പകരമായി പുതിയൊരു ഹെല്‍മറ്റും സ്കൂട്ടറില്‍ വെച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Convert to thief; The stolen scooter was abandoned at the same place a month later
Next Story