'ബ്രേക്ക് ഫാസ്റ്റ് വിത്ത് കുഞ്ഞാപ്പ'
text_fieldsവേങ്ങര: വേങ്ങര നിയോജക മണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുമൊത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികൾ വികസന കാഴ്ച്ചപ്പാടുകൾ പങ്കുവെക്കാൻ 'ബ്രേക്ക് ഫാസ്റ്റ് വിത്ത് കുഞ്ഞാപ്പ' പരിപാടി സംഘടിപ്പിച്ചു.
ഊരകത്ത് നടന്ന പരിപാടിയിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ യുവാക്കൾക്കും വിദ്യാർഥികൾക്കും തൊഴിലവസരങ്ങളും അഭിരുചിക്കനുസരിച്ചുള്ള പുതിയ കോഴ്സുകളും കൊണ്ടുവരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് റവാസ് ആട്ടീരി അധ്യക്ഷനായി. ചാക്കീരി അബ്ദുൽ ഹഖ്, പി.കെ. അസ്ലു, ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് ശരീഫ് കുറ്റൂർ, പി. ശംസുദ്ദീൻ, നൗഫൽ മമ്പീതി, വി.കെ.എ. റസാഖ്, പി. മുഹമ്മദ് ഹനീഫ, കെ.ടി. ശംസുദ്ദീൻ, കെ.എം. നിസാർ, മുനീർ വിലാശ്ശേരി, പി.എ. ജവാദ്, കെ.എം. മുഹമ്മദ്, എ.വി. ഇസ്ഹാഖ് മാസ്റ്റർ, യാസർ ഒള്ളക്കൻ, റശീദ് കൊണ്ടാണത്ത്, എ.കെ. ഖമറുദ്ദീൻ, ഹാരിസ് മാളിയേക്കൽ, ഫത്താഹ് മൂഴിക്കൽ, ടി.കെ. അബ്ദുൽ റഷീദ്, കെ.കെ. നജീബ്, യു.എം. ഹംസ, എ.പി. നിസാർ, എം.എ. റഊഫ്, എൻ.കെ. നിശാദ്, സൽമാൻ കടമ്പോട്ട് എന്നിവർ സംസാരിച്ചു.

