ഭാര്യയെ ചുമതലയേൽപിച്ച് ബേബി മാഷ് ഹെഡ്മാസ്റ്റർ പദവിയിൽനിന്ന് വിരമിച്ചു
text_fieldsകുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിെൻറ ഹെഡ്മാസ്റ്റർ പദവിയിൽനിന്ന് വിരമിക്കുന്ന ബേബിജോണും ചുമതല
ഏറ്റെടുക്കുന്ന മോളി മാത്യുവും
വേങ്ങര: കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ബേബി മാഷിന് പിൻഗാമി ഭാര്യ തന്നെ. ഹെഡ്മാസ്റ്റർ പദവിയിൽനിന്ന് വിരമിക്കുന്ന ബേബി ജോൺ തെൻറ ഭാര്യ മോളി മാത്യുവിനെ ചുമതല ഏൽപിച്ചാണ് പടിയിറങ്ങിയത്.
രണ്ടുപേരും 1994ൽ സ്കൂളിൽ സർവിസിൽ കയറിയവരാണ്. പാലാ കൊഴുവനാൽ സ്വദേശിയാണ് ബേബി ജോൺ. തിരുവല്ല നിരണംകാരിയാണ് മോളി മാത്യു. മലയാള ഭാഷാധ്യാപകനായിരുന്നു ബേബി ജോൺ. മോളി മാത്യു ഗണിതാധ്യാപികയും. യു.കെയിൽ ഹ്യൂമൻ റിസോഴ്സ് ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ഇവരുടെ ഏക മകൾ മഞ്ജു ബേബി ജോൺ. യാത്രയയപ്പ് ചടങ്ങിൽ മാനേജർ കെ.പി. ഹുസൈൻ, എം.വി. അജ്മൽ, കെ.പി. ജസീം എന്നിവർ സംബന്ധിച്ചു.

