അധികൃതർക്ക് അനക്കമില്ല; സ്വന്തം ചെലവിൽ റോഡ് ടാർ ചെയ്ത് സ്വകാര്യ വ്യക്തി
text_fieldsപാലം തൊടു- മഞ്ചേരിക്കണ്ടി റോഡ് ഉദ്ഘാടനം സബാഹ് കുണ്ടുപുഴക്കൽ, ടി.പി. ഇസ്മായിൽ,
വി.എൻ. വേലായുധൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
വേങ്ങര: അധികൃതരെ കാത്തുനിൽക്കാതെ സ്വന്തം ചിലവിൽ റോഡ് ടാർ ചെയ്ത് സ്വകാര്യ വ്യക്തി. കണ്ണമംഗലം ഒന്നാം വാർഡ് പാലം തൊടു- മഞ്ചേരിക്കണ്ടി റോഡാണ് നാലു മീറ്റർ വീതിയിലും 300 മീറ്റർ നീളത്തിലും ടാർ ചെയ്തത്. ഏഴര ലക്ഷം രൂപ ചെലവിലാണ് വി.എൻ. ഗിരീഷ് എന്ന പരിസരവാസി റോഡ് ഗതാഗതയോഗ്യമാക്കിയത്. അരനൂറ്റാണ്ടുകാലമായി ഉപയോഗിക്കുന്ന നിരത്ത് ഇതുവരെ ടാർ ചെയ്തിരുന്നില്ല.
ഉത്സവഛായയിൽ സബാഹ് കുണ്ടു പുഴക്കൽ, വാർഡ് അംഗം ടി.പി. ഇസ്മായിൽ, വി.എൻ. വേലായുധൻ നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കറുത്തേടത്ത് മൊയ്തീൻ കുട്ടി, സി.കെ. മുജീബ് റഹ്മാൻ, വി.പി. വിപിൻ, എ.പി. യൂസഫ്, എം.പി. ശറഫ് എന്നിവർ സംസാരിച്ചു. സന്തോഷസൂചകമായി നാട്ടുകാർ ബിരിയാണി വിതരണം നടത്തി.

