ജാലകം തുറന്നു, അവരും പറന്നു പൂമ്പാറ്റകളായി
text_fieldsഭിന്നശേഷി കുട്ടികൾ പഠനമുറികളിെല വെർച്വൽ പ്രവേശനോത്സവത്തിൽ
വേങ്ങര: സംസ്ഥാനത്ത് ആദ്യമായി സ്കൂളിലെത്താൻ കഴിയാത്ത ഭിന്നശേഷി കുട്ടികൾക്കായി വെർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
'ജാലകം തുറക്കാം' എന്ന പേരിൽ വേങ്ങര ബി.ആർ.സിയാണ് വേറിട്ട പ്രവേശനനോത്സവം സംഘടിപ്പിച്ചത്. 47 വിദ്യാർഥികളുടെ മുന്നിൽ 23 സ്പെഷലിസ്റ്റ് അധ്യാപകർ എത്തി പ്രവേശനോത്സവ ഗീതം ആലപിച്ചു. സമഗ്ര ശിക്ഷാ കേരള സംസ്ഥാന പ്രോഗ്രാം ഓഫിസർ എസ്.വൈ. ഷുജ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രോജക്ട് ഓഫിസർ സുരേഷ് കൊളശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം ഓഫിസർ കെ. രഞ്ജിത്, വി.ആർ. ഭാവന, ഷിഹാബ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു. ബി.പി.സി ടോമി മാത്യു സ്വാഗതവും ട്രെയിനർ പി.പി. രാജൻ നന്ദിയും പറഞ്ഞു.

