Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightഊ​ട്ടി​യു​ടെ...

ഊ​ട്ടി​യു​ടെ ത​ണു​പ്പി​ൽ ചൂ​ടോ​ടെ അ​വ​ർ കാ​ഴ്ച​ക​ൾ ക​ണ്ടു

text_fields
bookmark_border
വേ​ങ്ങ​ര സാ​യം​പ്ര​ഭ ഹോ​മി​ലെ വ​യോ​ജ​ന​ങ്ങ​ൾ ഊ​ട്ടി സ​ന്ദ​ർ​ശിച്ചപ്പോൾ
cancel
camera_alt

വേ​ങ്ങ​ര സാ​യം​പ്ര​ഭ ഹോ​മി​ലെ വ​യോ​ജ​ന​ങ്ങ​ൾ ഊ​ട്ടി സ​ന്ദ​ർ​ശിച്ചപ്പോൾ

വേ​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ‘സാ​യം പ്ര​ഭ’ ഹോ​മി​ലെ നൂ​റോ​ളം വ​യോ​ജ​ന​ങ്ങ​ൾ ഊ​ട്ടി സ​ന്ദ​ർ​ശി​ച്ചുവേ​ങ്ങ​ര: വേ​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ‘സാ​യം പ്ര​ഭ’ ഹോ​മി​ലെ നൂ​റോ​ളം വ​യോ​ജ​ന​ങ്ങ​ൾ ഊ​ട്ടി സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് 2023- 24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ര​ണ്ട് ബ​സു​ക​ളി​ലാ​യി ഊ​ട്ടി​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട സം​ഘം ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, ഷൂ​ട്ടി​ങ് പോ​യ​ന്റ്, ടീ ​ഫാ​ക്ട​റി, ബോ​ട്ട് ഹൗ​സ് തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. കൂ​ട്ട​ത്തി​ൽ ഏ​റെ പ്രാ​യം​ചെ​ന്ന കൊ​റ്റി​ക്കു​ട്ടി, ആ​മി​ന, കു​ഞ്ഞി​പ്പെ​ണ്ണ്, ക​മ​ലം തു​ട​ങ്ങി​യ​വ​ർ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ഊ​ട്ടി​യി​ലേ​ക്ക് യാ​ത്ര ന​ട​ത്തു​മ്പോ​ൾ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ഹ​സീ​ന ഫ​സ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ടി.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ. സ​ലീം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​പേ​ഴ്സ​ൻ ആ​രി​ഫ മ​ട​പ്പ​ള്ളി, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എ.​കെ. ന​ഫീ​സ, ആ​സ്യ മു​ഹ​മ്മ​ദ്‌, ന​ജു​മു​ന്നീ​സ സാ​ദി​ഖ്, മൈ​മൂ​ന, ലു​ബ്‌​ന, കോ​ഓ​ഡി​നേ​റ്റ​ർ ഇ​ബ്രാ​ഹീം, മു​ബ​ഷി​ർ എ​ന്നി​വ​രും ഇ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു. യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OotyVengara PanchayathSayam Prabha Home
News Summary - About a hundred elderly people of Vengara Panchayat 'Sayam Prabha' Home -Ooty
Next Story