Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേ​ങ്ങ​ര​യി​ലെ...

വേ​ങ്ങ​ര​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്നു; ആ​കാ​ശ​പ്പാ​ത​യുടെ മാപ്പിങ് സ​ർ​വേക്ക് തു​ട​ക്കം

text_fields
bookmark_border
വേ​ങ്ങ​ര​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്നു; ആ​കാ​ശ​പ്പാ​ത​യുടെ മാപ്പിങ് സ​ർ​വേക്ക് തു​ട​ക്കം
cancel
camera_alt

ആ​കാ​ശ​പ്പാ​ത പൂ​ർ​ത്തി​യാ​യാ​ൽ വേ​ങ്ങ​ര ആ​യു​ർ​വേ​ദ ആ​ശു​പ​​ത്രി പ​രി​സ​ര​ത്തു​നി​ന്നു​ള്ള കാ​ഴ്ച (എ.​ഐ ഭാ​വ​ന​യി​ൽ)

വേ​ങ്ങ​ര: വേ​ങ്ങ​ര ടൗ​ൺ വ​ഴി ക​ട​ന്ന് പോ​വു​ന്ന നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി സം​സ്ഥാ​ന പാ​ത​യി​ൽ ഊ​ര​കം കു​റ്റാ​ളൂ​ർ മു​ത​ൽ വേ​ങ്ങ​ര ക​ച്ചേ​രി​പ്പ​ടി വ​രെ തു​ട​രു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​തക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി 250 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ആ​കാ​ശ​പ്പാ​ത​യു​ടെ മാ​പ്പി​ങ് ആ​ൻ​ഡ് ട്രോ​പ്പോ​ഗ്രാ​ഫി​ക് സ​ർ​വേ തു​ട​ങ്ങി.

നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്റെ മു​ന്നോ​ടി​യാ​യാ​ണ് സ​ർ​വേ തു​ട​ങ്ങി​യ​ത്. അ​ലൈ​ൻ​മെൻറ്, പാ​ത തു​ട​ങ്ങു​ന്നി​ട​ത്തും അ​വ​സാ​നി​ക്കു​ന്നി​ട​ത്തു​മു​ള്ള ഭൂ​മി​യു​ടെ ല​ഭ്യ​ത എ​ന്നി​വ​യാ​ണ് സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ക.

ഇ​തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ് വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി. ​വി​നോ​ദ് കു​മാ​ർ, എ.​ഇ നീ​ര​ജ് കു​മാ​ർ, ഓ​വ​ർ​സി​യ​ർ ലി​ജു എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​ലം എം.​എ​ൽ.​എ​യും ത​ദ്ദേ​ശ മ​ന്ത്രി​യു​മാ​യ കെ.​എം. ഷാ​ജി​യു​ടെ ഓ​ഫി​സി​ലെ​ത്തി അ​ലൈ​മെൻറ് ഡ്രോ​യി​ങ്ങും റ​വ​ന്യൂ രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ചു. ശേ​ഷം മ​ന്ത്രി​യും ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പാ​ത ക​ട​ന്നു​പോ​വു​ന്ന വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.

ഊ​ര​കം കു​റ്റാ​ളൂ​ർ ബ​ദ​രി​യ്യ ജു​മാ മ​സ്ജി​ദ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് വേ​ങ്ങ​ര അ​മ്മാ​ഞ്ചേ​രി ക്ഷേ​ത്ര പ​രി​സ​ര​ത്ത് അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ആ​കാ​ശ​പ്പാ​ത വി​ഭാ​വ​ന ചെ​യ്ത​ത്. ഒ​റ്റ​ത്തൂ​ണി​ൽ 11 മീ​റ്റ​ർ പൊ​ക്ക​ത്തി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ സ​മ​യം ക​ട​ന്ന് പോ​കാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ലാ​ണ് റോ​ഡി​ന്റെ ഘ​ട​ന. താ​ഴെ ആ​റ് മീ​റ്റ​ർ സ​ർ​വി​സ് റോ​ഡും പാ​ർ​ക്കി​ങ് സൗ​ക​ര്യ​മു​ണ്ടാ​കും. 2.5 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം.

പൂ​ർ​ത്തി​യാ​വു​ന്ന മു​റ​ക്ക് വേ​ങ്ങ​ര അ​ങ്ങാ​ടി​യി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​വു​ന്ന​തോ​ടൊ​പ്പം പാ​ല​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ഞ്ചേ​രി, മ​ല​പ്പു​റം ഭാ​ഗ​ത്തു​നി​ന്നു​ള്ള ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര വാ​ഹ​ന​ങ്ങ​ൾ​ക്കും കൂ​രി​യാ​ട് വ​ഴി ദേ​ശീ​യ​പാ​ത 66ൽ ​ചേ​രാ​നും തി​രി​ച്ചും യാ​ത്ര ചെ​യ്യാ​ൻ വ​ള​രെ സൗ​ക​ര്യ​മാ​കും.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ശ​രീ​ഫ് കു​റ്റൂ​ർ, പ​റ​മ്പി​ൽ അ​ബ്ദു​ൽ ഖാ​ദ​ർ, ഹ​ർ​ഷ​ൽ ചാ​ക്കീ​രി, എ​ൻ. ഉ​ബൈ​ദ് മാ​സ്റ്റ​ർ, പ​റ​ങ്ങോ​ട​ത്ത് അ​സീ​സ്, പി.​കെ. അ​ലി അ​ക്ബ​ർ, ഹാ​രി​സ് മാ​ളി​യേ​ക്ക​ൽ, പി.​കെ. റ​ഷീ​ദ്, എം. ​ഫ​ത്താ​ഹ് എ​ന്നി​വ​രും സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vengarakerala local newsTopographic surveySkywalks
News Summary - Vengara Traffic Jam: Mapping and Topographic Survey Begins for Skywalk Project
Next Story