Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേങ്ങര പാലിയേറ്റീവ് കെട്ടിടനിർമാണം പൂർത്തിയാക്കാൻ ബിരിയാണി ചലഞ്ച്

text_fields
bookmark_border
വേങ്ങര പാലിയേറ്റീവ് കെട്ടിടനിർമാണം പൂർത്തിയാക്കാൻ ബിരിയാണി ചലഞ്ച്
cancel

വേങ്ങര: നിർമാണം പുരോഗമിക്കുന്ന വേങ്ങര പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന്റെ കെട്ടിട നിർമാണം പൂർത്തീകരിക്കുന്നതിന് ഫണ്ട്‌ കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ബിരിയാണി ചലഞ്ച് വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. 2027 ജനുവരി അഞ്ചിന് നടക്കുന്ന ചാലഞ്ചിന് പാക്കറ്റ് ഒന്നിനു 120 രൂപയാണ് വില നിശ്ചയിച്ചത്. 20000 പാക്കറ്റ് ബിരിയാണി വിതരണം ചെയ്ത് 24 ലക്ഷം രൂപ സമാഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്വാഗതസംഘം ഭാരവാഹികളായി എൻ.ടി. അബ്ദുന്നാസർ (ചെയർമാൻ), ഹംസ പുല്ലമ്പലവൻ, എം.കെ. സൈനുദ്ദീൻ ഹാജി, സബാഹ് കുണ്ടുപുഴക്കൽ, (വൈസ് ചെയർമാൻമാർ) പി.പി. കുഞ്ഞാലി മാസ്റ്റർ (ജനറൽ കൺവീനർ), മൊയ്‌തീൻ തോട്ടശേരി, പി.കെ. ഇബ്രാഹിം കുട്ടി മാസ്റ്റർ (ജോയന്റ് കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

വേങ്ങര വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ പാലിയേറ്റീവ് സെന്റർ ജനറൽ സെക്രട്ടറി ടി.കെ. അഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സാദിഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശബ്ന ഇബ്രാഹിം, അച്ചുതൻ പാറയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എം.കെ. സൈനുദീൻ ഹാജി, സെക്രട്ടറി ടി. ശിവശങ്കരൻ നായർ, എൻ.ടി. ശരീഫ്, എ.കെ.എ. നസീർ, കെ. എം. അബ്ദു, മുസ്തഫ കുനിയിൽ, ടി.കെ. ദിലീപ്, ഇ.വി. അബ്ദുസലാം, കെ.കെ. ഇസ്മായിൽ, സാജിദ് മാസ്റ്റർ, കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. പ്രഫ. മൊയ്‌ദീൻ തോട്ടശ്ശേരി പദ്ധതി വിശദീകരിച്ചു. കമ്മിറ്റി രൂപവത്കരണത്തിന് പി.കെ. ഇബ്രാഹിം കുട്ടി മാസ്റ്റർ നേതൃത്വം നൽകി. ജനറൽ കൺവീനർ പി.പി. കുഞ്ഞാലി മാസ്റ്റർ സ്വാഗതവും പാലിയേറ്റീവ് ജോയിന്റ് സെക്രട്ടറി എം.പി. അലവി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vengara Palliative Building Construction Biryani Challenge
Next Story