Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരോഗികളുടെ കണ്ണീരൊപ്പാൻ...

രോഗികളുടെ കണ്ണീരൊപ്പാൻ വേങ്ങര ഐഡിയൽ സ്കൂൾ വിദ്യാർഥികൾ

text_fields
bookmark_border
രോഗികളുടെ കണ്ണീരൊപ്പാൻ വേങ്ങര ഐഡിയൽ സ്കൂൾ വിദ്യാർഥികൾ
cancel

വേങ്ങര: സമൂഹത്തിൽ മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് വേങ്ങര ഐഡിയൽ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ പ്രിൻസിപ്പൽ നിഷാദ് പുല്ലമ്പലവനിൽനിന്ന് മാധ്യമം ഏരിയ കോഓഡിനേറ്റർ അഷ്‌റഫ്‌ പാലേരി തുക ഏറ്റുവാങ്ങി. 90,000 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചു നൽകിയത്.

കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികൾ എ.കെ. ഈസ്സ യസഹ്, ഫാത്തിമ റിസ, മെഹതാബ് അലി, ആയിഷ മസ്നിൻ, എം. ഐമീ, പി.കെ. ഹിബ ഫാത്തിമ, വി.കെ. റബീഹ്, ഫിസാൻ മുഹമ്മദ്‌ റഷീദ്, പി. ആയിഷ അനാം, കെ. ദിയ ഫാത്തിമ, വി.കെ. ജസ ജാവിദ്, അയന്ന, കെ. മുഹമ്മദ്‌ അലാൻ, ഹെമിൻ സയാൻ, സി.ടി. ഷെസാന, പി. ഇഷൽ സൈനബ്, ടി.പി. അജ്ഹാദിയ, ഫഹീം മുഹമ്മദ്‌ റഷീദ്, ടി. ഫാത്തിമ റിയ, എ. ഷാസിൽ റഹ്‌ മാൻ എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റർ മഞ്ജുഷ എന്നിവർക്കും ‘മാധ്യമം’ ഉപഹാരം നൽകി ആദരിച്ചു.

ട്രസ്റ്റ്‌ സെക്രട്ടറി സകരിയ പനക്കൽ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മൻസൂർ തന്മാഞ്ചേരി, വൈസ് പ്രിൻസിപ്പൽമാരായ ബഷായർ, ഷബീബ്, അഡ്മിൻ ഷീബ കൃഷ്ണനാഥ്‌, അധ്യാപകരായ ജാസ്മിൻ, മഞ്ജുഷ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthcarevengaraprojectMadhyamam
News Summary - Vengara Ideal School students help wipe away the tears of patients
Next Story