Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രസീലിൽനിന്ന്​...

ബ്രസീലിൽനിന്ന്​ വേങ്ങരയിലേക്ക് ഒരു സൗഹൃദ കിക്ക്

text_fields
bookmark_border
brazil
cancel

മ​ഞ്ചേ​രി: മാ​യി​ക​ലോ​ക​ത്താ​ണി​പ്പോ​ൾ വേ​ങ്ങ​ര സ്വ​ദേ​ശി പി.​ടി. വി​വേ​ക്. ബ്ര​സീ​ലി​​െൻറ മു​ൻ ലോ​ക​താ​രം റൊ​ണോ​ൾ​ഡീ​ഞ്ഞോ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​തി​​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ 19​കാ​ര​ൻ. വി​വേ​ക് വ​ര​ച്ച ത​​െൻറ ചി​ത്രം ലൈ​ക് ചെ​യ്യു​ക​യും ക​മ​ൻ​റ് ചെ​യ്യു​ക​യും ചെ​യ്ത റൊ​ണോ​ൾ​ഡീ​ഞ്ഞോ ഈ ​മ​ല​പ്പു​റ​ത്തു​കാ​ര​നെ ഫോ​ളോ ചെ​യ്യാ​നും മ​റ​ന്നി​ല്ല. 5.14 കോ​ടി ഫു​ട്ബാ​ൾ ആ​രാ​ധ​ക​രാ​ണ് ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സ​ത്തെ ഫോ​ളോ ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹം തി​രി​ച്ച്​ ഫോ​ളോ ചെ​യ്യു​ന്ന​താ​ക​ട്ടെ 363 പേ​രെ​യും. 

അ​തി​ലൊ​രാ​ളാ​ണ് വി​വേ​ക്. ലോ​ക്ഡൗ​ണി​ൽ വെ​റു​തെ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഫു​ട്ബാ​ൾ, സി​നി​മ​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച്​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ്​ ഫു​ട്​​ബാ​ൾ താ​ര​ത്തി​​െൻറ കു​ട്ടി​ക്കാ​ല​ത്തെ ചി​ത്ര​വും വി​ഡി​യോ​യും ഉ​ൾ​െ​പ്പ​ടെ പ​ങ്കു​വെ​ച്ച​ത്. 

ഇ​ത് റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യും ക​മ​ൻ​റാ​യി ‘താ​ങ്ക്യൂ ഫോ​ർ ദ ​ആ​ർ​ട്ട് മൈ ​ഫ്ര​ണ്ട്’ എ​ന്ന് അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ചെ​റു​പ്പം മു​ത​ൽ ആ​രാ​ധി​ക്കു​ന്ന ഫു​ട്ബാ​ൾ താ​രം ത​ന്നെ ഫോ​ളോ ചെ​യ്യു​ന്ന​തി​ൽ പ​റ​ഞ്ഞ​യ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വി​വേ​ക് പ​റ​ഞ്ഞു. മ​ഞ്ചേ​രി ഇ.​കെ.​സി എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യാ​യ വി​വേ​ക് ചെ​ങ്ങാ​നി നി​ർ​മാ​ല്യം വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ലി​​െൻറ​യും ര​ജ​നി​യു​ടെ​യും മ​ക​നാ​ണ്. പി.​ടി. വൈ​ശാ​ഖ് സ​ഹോ​ദ​ര​നാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilkerala newsvengaramalayalam news
News Summary - Vengara to brazil a friendship kick-Kerala news
Next Story