Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVeliyancodechevron_rightതകർന്നിട്ടു മാസങ്ങൾ;...

തകർന്നിട്ടു മാസങ്ങൾ; വെളിയങ്കോട് ചീർപ്പ് പാലം പുനർനിർമിച്ചില്ല

text_fields
bookmark_border
തകർന്നിട്ടു മാസങ്ങൾ; വെളിയങ്കോട് ചീർപ്പ് പാലം പുനർനിർമിച്ചില്ല
cancel
camera_alt

വെ​ളി​യ​ങ്കോ​ട് ചീ​ർ​പ്പ് പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​നെ​തി​രെ എ​സ്.​ഡി.​പി.​ഐ ന​ട​ത്തി​യ പ്ര​തി​ഷേ​ധം

വെ​ളി​യ​ങ്കോ​ട്: വെ​ളി​യ​ങ്കോ​ട് താ​വ​ള​ക്കു​ളം, പൂ​ക്കൈ​ത​ക്ക​ട​വ് മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് തൊ​ട്ട​ടു​ത്ത മാ​റ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കെ​ത്താ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​യ വെ​ളി​യ​ങ്കോ​ട് ചീ​ർ​പ്പ് പാ​ലം ത​ക​ർ​ന്നി​ട്ടും പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യാ​യി​ല്ല.

തെ​ങ്ങി​ൻ ത​ടി​ക​ളും ക​വു​ങ്ങി​ൻ​ത​ടി​ക​ളും മ​ര​പ്പ​ല​ക​ക​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പാ​ലം പു​ന​ർ​നി​ർ​മാ​ണം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​ന​കം​ത​ന്നെ ത​ടി​ക​ൾ ദ്ര​വി​ച്ച് ത​ക​രു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ക​ട​ന്നു പോ​കു​ന്ന മ​ര​പ്പാ​ല​ത്തി​ൽ​നി​ന്ന് വീ​ണ് മു​മ്പ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ലം ത​ക​ർ​ച്ച നേ​രി​ടു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ മാ​റ​ഞ്ചേ​രി, വെ​ളി​യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​റു​ണ്ടെ​ങ്കി​ലും നി​രാ​ശ​യാ​ണ് ഫ​ലം. പി​ന്നീ​ട് നാ​ട്ടു​കാ​ർ പ​ണം പി​രി​ച്ചാ​ണ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി വ​രു​ന്ന​ത്.

പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്.​ഡി.​പി.​ഐ മാ​രാ​മു​റ്റം ബ്രാ​ഞ്ചും താ​വ​ള​ക്കു​ളം ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ സൂ​ച​ന സ​മ​രം ന​ട​ത്തി. സ​മ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ പ​ഴ​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നി​ഷാ​ദ് അ​ബൂ​ബ​ക്ക​ർ, സ​മ​ദ് താ​വ​ള​ക്കു​ളം, ഷാ​ഹു​ൽ ഹ​മീ​ദ് മാ​രാ​മു​റ്റം, ഷ​റ​ഫു​ദ്ദീ​ൻ, ടി.​വി. റ​ഫീ​ഖ്, നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veliankode Cheerup bridge
News Summary - Months broken; The Veliankode Cheerup bridge was not rebuilt
Next Story