Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിന്നലിൽ നവജാത ശിശുവിന് പരിക്ക്
text_fieldsbookmark_border
വെളിയങ്കോട്: തിങ്കളാഴ്ച രാത്രിയിലുണ്ടായ മിന്നലിൽ നവജാത ശിശുവിന് പരിക്കേറ്റു. വെളിയങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തട്ടാങ്ങര തലക്കാട്ട് കുഞ്ഞഹമ്മദിെൻറ മകൾ ജിഷക്കും രണ്ടുമാസം പ്രായമായ കുഞ്ഞിനുമാണ് മിന്നലേറ്റത്. കുഞ്ഞിെൻറ കൈക്ക് പൊള്ളലേറ്റു. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ വീട്ടിലെ വൈദ്യുതി മീറ്റർ ബോർഡും ടെലിഫോൺ റസീവറും ബോക്സും പൊട്ടിത്തെറിച്ചു. ഫ്രിഡ്ജ്, ഫാൻ, ബൾബ് എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വീട് സന്ദർശിച്ചു. വില്ലേജ് ഓഫിസർക്ക് പരാതി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

