Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVeliyancodechevron_rightവെ​ളി​യ​ങ്കോ​ട്ട്...

വെ​ളി​യ​ങ്കോ​ട്ട് ഹോ​ട്ട​ൽ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
hotel fired in veliyankodeu
cancel

വെ​ളി​യ​ങ്കോ​ട്: വെ​ളി​യ​ങ്കോ​ട് അ​ങ്ങാ​ടി​യി​ൽ ഹോ​ട്ട​ൽ ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വെ​ളി​യ​ങ്കോ​ട് അ​ങ്ങാ​ടി​യി​ലെ ഫേ​മ​സ് ബേ​ക്ക​റി​ക്ക് സ​മീ​പം അ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷീ​റ്റു​മേ​ഞ്ഞ ഹോ​ട്ട​ലാ​ണ് രാ​ത്രി​യി​ൽ ക​ത്തി​ന​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച ക​ട​യ​ട​ച്ച് പോ​യ​ശേ​ഷ​മാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ക​ട​യു​ടെ ഉ​ൾ​വ​ശം പൂ​ർ​ണ​മാ​യും ക​സേ​ര​യും മേ​ശ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ, അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ​യും ക​ത്തി​ന​ശി​ച്ചു.

ഹോ​ട്ട​ലി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളി​ൽ ഒ​ന്നി​ലേ​ക്ക് തീ​പ​ട​രു​മ്പോ​ഴേ​ക്കും സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ്അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. അ​ടു​പ്പി​ൽ​നി​ന്നു​മു​ള്ള ക​ന​ൽ എ​രി​ഞ്ഞ് ക​ത്തി​യ​താ​ണോ ആ​രെ​ങ്കി​ലും മ​നഃ​പൂ​ർ​വം ക​ത്തി​ച്ച​താ​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് ഹോ​ട്ട​ലു​ട​മ. 50,000 രൂ​പ​യു​ടെ നാ​ശം ക​ണ​ക്കാ​ക്കു​ന്നു. പൊ​ന്നാ​നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireveliyankoduhote
News Summary - hotel fired in veliyankodeu
Next Story