കാപ്പ് ഹൈസ്കൂളിൽ മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’ പഠന പദ്ധതി
text_fields‘മാധ്യമം വെളിച്ചം’ വിദ്യാർഥികൾക്കായി കാപ്പ് ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച
‘ലെറ്റ്സ് കൂൾ’ പദ്ധതിയിൽ അധ്യാപകർക്കൊപ്പം വിദ്യാർഥികൾ
വെട്ടത്തൂർ: എസ്.എസ്.എൽ.സി പരീക്ഷയോടനുബന്ധിച്ച് ‘മാധ്യമം വെളിച്ചം’ വിദ്യാർഥികൾക്കായി കാപ്പ് ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച ‘ലെറ്റ്സ് കൂൾ’ പദ്ധതി ആവേശമായി. സ്കൂളിലെ എസ്.എസ്.എൽ.സി എഴുതുന്ന വിദ്യാർഥികൾക്ക് രണ്ട് ദിനങ്ങളിലായി നടന്ന പഠന പദ്ധതിയിൽ കെമിസ്ട്രി വിഷയത്തിൽ ഹിഷാം, മാത്സ് വിഷയത്തിൽ ആദർശ് എന്നിവർ ക്ലാസെടുത്തു. സംശയങ്ങൾക്ക് മറുപടി നൽകിയും പാഠഭാഗങ്ങളും മാതൃക ചോദ്യപേപ്പറുകളും ലളിതമായി പരിചയപ്പെടുത്തിയും ഫാക്കൽറ്റികൾ കുട്ടികൾക്ക് ആത്മവിശ്വാസമേകി.
വിദ്യാർഥികളുടെ ആത്മവിശ്വാസമുയർത്താൻ പരിചയസമ്പന്നരായ അധ്യാപകരാണ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെത്തിയത്. പരീക്ഷപ്പേടി അകറ്റാനുള്ള മോട്ടിവേഷൻ ക്ലാസുകളും ഉൾപ്പെട്ടതാണ് പദ്ധതി. സൗജന്യമായാണ് സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. കാപ്പ് സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പി. വേണുഗോപാൽ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ഫർഹാന സംബന്ധിച്ചു.
ഇരുമ്പുഴി ഗവ. എച്ച്.എസ്.എസിൽ മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’
മലപ്പുറം: മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’ പദ്ധതി ഒന്നായി ഏറ്റെടുത്ത് ഇരുമ്പുഴി ഗവ. എച്ച്.എസ്.എസ് വിദ്യാർഥികൾ. പരിപാടി പ്രധാനാധ്യാപൻ കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. മലയാളം മീഡിയത്തിൽ 220ഉം ഇംഗ്ലീഷ് മീഡിയത്തിൽ 82ഉം അടക്കം ഇത്തവണ 302 കുട്ടികളാണ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.
ഇരുമ്പുഴി ഗവ. എച്ച്.എസ്.എസിൽ മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’ പദ്ധതി പ്രധാനാധ്യാപകൻ കെ. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു
കഴിഞ്ഞ തവണ 256 കുട്ടികൾ പരീക്ഷ എഴുതി നൂറ് ശതമാനം വിജയം നേടിയിരുന്നു. 42 കുട്ടികളാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. ഇത്തവണയും സ്കൂളിന് തിളക്കമാർന്ന ജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
അധ്യാപകരായ പി.ഡി. മാത്യു, കെ. വിജിഷ് എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾക്ക് രസതന്ത്രത്തിൽ മിഥുലയും ഊർജതന്ത്രത്തിൽ ജിതേഷും ക്ലാസെടുത്തു.
സംശയങ്ങൾക്ക് മറുപടി നൽകിയും പാഠഭാഗങ്ങളും മാതൃക ചോദ്യപേപ്പറുകളും ലളിതമായി പരിചയപ്പെടുത്തിയും ഫാക്കൽറ്റികൾ കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയോടനുബന്ധിച്ച് വെളിച്ചം നടത്തുന്ന ‘കാൾ യുവർ ടീച്ചർ’ പദ്ധതിയുടെ തുടർച്ചയായാണ് ‘ലെറ്റ്സ് കൂൾ’.
വിദ്യാർഥികളുടെ ആത്മവിശ്വാസം ഉയർത്താൻ പരിചയസമ്പന്നരായ അധ്യാപകരാണ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെത്തുന്നത്. പരീക്ഷപ്പേടി അകറ്റാനുള്ള മോട്ടിവേഷൻ ക്ലാസുകളും ഉൾപ്പെട്ടതാണ് പദ്ധതി. പഠന സാമഗ്രികളും വിതരണം ചെയ്യും. സൗജന്യമായാണ് സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്.
മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’ പദ്ധതി അരീക്കോട് എസ്.ഒ.എച്ച്.എച്ച്.എസിലും; പദ്ധതിയെ ആവേശത്തോടെ ഏറ്റെടുത്ത് വിദ്യാർഥികൾ
അരീക്കോട്: സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ‘ലെറ്റ്സ് കൂൾ’ മാധ്യമം വെളിച്ചം പദ്ധതി വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. എസ്.എസ്.എൽ.സി പരീക്ഷ ഈസിയായി എഴുതാൻ വിദ്യാർഥികളെ സഹായിക്കുകയാണ് പദ്ധതി ലക്ഷ്യം. ഗണിത അധ്യാപകൻ ഉബൈദുല്ല ഉദ്ഘാടനം ചെയ്തു.
അരീക്കോട് എസ്.ഒ.എച്ച്.എച്ച്.എസിൽ മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’ പദ്ധതിയുടെ ഭാഗമായി നടന്ന ക്ലാസ്
ഫിസിക്സ്, സോഷ്യൽ സയൻസ്, ഗണിതം, ബയോളജി വിഷയങ്ങളിലാണ് പദ്ധതിയിലൂടെ അറിവുകൾ പകർന്നത്. പാഠഭാഗങ്ങളും മാതൃക ചോദ്യപേപ്പറുകളും പരിചയപ്പെടുത്തിയ ക്ലാസ് കുട്ടികൾക്ക് ആത്മവിശ്വാസമേകി.
മാധ്യമം ‘വെളിച്ചം’ നടത്തിവരുന്ന ‘കാൾ യുവർ ടീച്ചർ’ പദ്ധതിയുടെ തുടർച്ചയായാണ് ‘ലെറ്റ്സ് കൂൾ’. വിദ്യാർഥികളെ നേരിട്ടുകാണാനും ആത്മവിശ്വാസം ഉയർത്താനും സംശയങ്ങളും ആശങ്കകളും അകറ്റാനുമായി പരിചയസമ്പന്നരായ അധ്യാപകരാണ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ എത്തിയത്.
പരിചയസമ്പന്നരായ അധ്യാപകർ തയാറാക്കിയ വിവിധ വിഷയങ്ങളുടെ പഠന മെറ്റീരിയലുകളും വിതരണം ചെയ്യും. തികച്ചും സൗജന്യമായാണ് സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. വേറിട്ട അനുഭവമാണ് ക്ലാസിലൂടെ ലഭിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. അധ്യാപകരായ ഷഫീക്ക്, ശബരി എന്നിവർ നേതൃത്വം നൽകി. സൈലം കോഓഡിനേറ്റർമാരായ ഷാഹിദ, മേഘ, അധ്യാപകരായ മിന്നത്ത്, നസീമ, ജൂബിന, മാധ്യമം പ്രതിനിധികളായ സാക്കിർ ഹുസൈൻ, മുനീബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

