Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പ്രകടനത്തിനിടെ വാഹനം ഇടിച്ച് എസ്.ഐ അടക്കം രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
malappuram accident
cancel
camera_alt

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ വി​ന​യും ​എ​സ്.​ഐ പി.​പി. സു​രേ​ഷും

Listen to this Article

മലപ്പുറം: നഗരസഭ കൗൺസിലറും സി.പി.എം നേതാവുമായിരുന്ന കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെ നിയന്ത്രണംവിട്ട വാഹനം ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. മലപ്പുറം സ്റ്റേഷനിലെ എസ്.ഐ സുരേഷ്, ഫോട്ടോഗ്രഫറായ വിനയ് ഐറിസ് സ്റ്റുഡിയോ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെ മലപ്പുറം കോട്ടപ്പടിയിലെ സ്റ്റേഷന് മുന്നിലാണ് സംഭവം.

പ്രതിഷേധപരിപാടി ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കോട്ടപ്പടി ഭാഗത്തുനിന്ന് കുന്നുമ്മലിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പ്രതിഷേധക്കാർക്ക് നേരെ ഓടിക്കയറുകയായിരുന്നു.

ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന എസ്.ഐക്കും പരിപാടി കവർ ചെയ്യാനെത്തിയ ഫോട്ടോഗ്രാഫർക്കും വാഹനം തട്ടി പരിക്കേറ്റത്. ചെറിയ പരിക്കേറ്റ ഇരുവരും നഗരത്തിലെ ആശുപത്രിയിൽ ചികിത്സ തേടി.

Show Full Article
TAGS:accident 
News Summary - Vehicle crashes during Youth Congress march
Next Story