ഉദയകുമാറിന് കരള്‍ മാറ്റിവെക്കാൻ വേണം ഒരു കൈ സഹായം
text_fieldsഉദയകുമാർ
വഴിക്കടവ്: കരള്‍ രോഗം ബാധിച്ച കുടുംബാംഗം ചികിത്സ ചെലവുകള്‍ക്ക് തുക കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. വഴിക്കടവ് മുക്രംപൊട്ടി പടിക്കല്‍ ഉദയകുമാര്‍ എന്ന മോഹനനാണ് (58) സഹായം തേടുന്നത്. രോഗം ബാധിച്ച് ഒമ്പത് മാസമായി ഇദ്ദേഹം കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്.
കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് പ്രതിവിധി. ചികിത്സക്കായി 30 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുടുംബത്തിന് ഈ ചെലവ് താങ്ങാന്‍ കഴിയുന്നതല്ല.
പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ നെടുമ്പടി, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയി, ബ്ലോക്ക് അംഗം ബാബു ഏലക്കാടന് എന്നിവര്‍ രക്ഷാധികാരികളായും പി.കെ. അശോക് കുമാര്‍ ചെയര്‍മാനായും വാര്‍ഡ് അംഗം മുജീബ് തുറയ്ക്കല്‍ കൺവീനറായും സഹായസമിതി രൂപവത്കരിച്ചു. ഫെഡറല്‍ ബാങ്കിലാണ് അക്കൗണ്ട്. നമ്പര്‍: 15570100165971, ഐ.എഫ്.എസ്.സി കോഡ് എഫ്.ഡി.ആര്.എൽ 0001557, ഗൂഗിള്‍ പേ നമ്പര്‍ -919633712086. ഈ അക്കൗണ്ടിലേക്ക് സഹായം എത്തിക്കണമെന്ന് ഭാരവാഹികള്‍ അഭ്യർഥിച്ചു. ഫോൺ: 9446410415, 9446667075.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

