Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVazhikkadavuchevron_rightബൈക്ക് യാത്രക്കാരനെ...

ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച പ്രതികൾ പിടിയിൽ

text_fields
bookmark_border
ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച പ്രതികൾ പിടിയിൽ
cancel
camera_alt

നി​ഖി​ല്‍ ജി​ലീ​ഷ്

വ​ഴി​ക്ക​ട​വ്: ബൈ​ക്ക് യാ​ത്ര​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. വ​ഴി​ക്ക​ട​വ് ന​രു​വാ​ല​മു​ണ്ട പ​രി​യാ​ര​ത്ത് വീ​ട്ടി​ൽ ജി​ലീ​ഷ് (27), വ​ഴി​ക്ക​ട​വ് മ​രു​ത പു​ളി​ക്ക​ല്‍ സ്വ​ദേ​ശി എ​ളാ​യി വീ​ട്ടി​ല്‍ നി​ഖി​ല്‍ (27) എ​ന്നി​വ​രെ​യാ​ണ് വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​യ് ഏ​ഴി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് മ​രു​ത​ക്ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​ക്കാ​ര​ന്‍റെ​യും പ്ര​തി​ക​ളു​ടെ​യും ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​നെ പ്ര​തി​ക​ൾ ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

പു​ഴ​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് അ​വി​ടെ വെ​ച്ചും മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്നു. പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത​റി​ഞ്ഞ് പ്ര​തി​ക​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ടാ​മ്പു​ഴ പാ​ങ്ങി​ൽ വെ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു. വ​ഴി​ക്ക​ട​വ് എ​സ്.​ഐ ജോ​സ്, എ.​എ​സ്.​ഐ ഫി​ര്‍ഷാ​ദ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ സൂ​ര്യ​കു​മാ​ര്‍, അ​ന്‍വ​ര്‍, പ്ര​ദീ​പ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrested
News Summary - Suspects who brutally beat the biker arrested
Next Story