വഴിക്കടവ് (മലപ്പുറം): നാടുകാണി ചുരത്തിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ ലോറിയുടെ അടിയിൽ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽനിന്ന് ചായപ്പൊടിയുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്.
കേരള അതിർത്തിയിൽ എത്തുന്നതിന് മുമ്പ് തമിഴ്നാട് ദേവാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.