മഴക്കാല മുന്നൊരുക്കവുമായി വാഴക്കാട് ഗ്രാമപഞ്ചായത്ത്
text_fieldsവാഴക്കാട് ഗ്രാമപഞ്ചായത്ത് മഴക്കാല മുന്നൊരുക്ക യോഗം പ്രസിഡന്റ് സി.വി. സക്കരിയ
ഉദ്ഘാടനം ചെയ്യുന്നു
വാഴക്കാട്: മഴക്കാല മുന്നൊരുക്ക ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വില്ലേജ്തല സമിതി, രാഷ്ട്രീയ, മത -സാമൂഹിക -സാംസ്കാരിക സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം പഞ്ചായത്ത് കോൺഫന്‍സ് ഹാളില്‍ ചേർന്നു. പ്രസിഡന്റ് സി.വി. സക്കരിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. ചാലിയാറില്‍ അടിഞ്ഞുകൂടിയ എക്കൽ മണ്ണും മണലും നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
വികസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് റഫീഖ് അഫ്സല്, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് അയ്യപ്പന്‍കുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ആയിശ മാരാത്ത്, പഞ്ചായത്ത് അംഗങ്ങളായ ഷമീന സലീം, സി.പി. ബഷീര്‍, അഡ്വ. എം.കെ. നൗഷാദ്, മലയിൽ അബ്ദുറഹിമാന്, മൂസക്കുട്ടി, ശിഹാബ്, സുഹറ, പി.ടി. വസന്തകുമാരി, ജമീല യൂസുഫ്, കോമളം, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അബൂബക്കർ, വില്ലേജ് ഓഫിസര്‍ ഗിരീഷ്കുമാര്‍, കെ.എസ്.ഇ.ബി അസി. എൻജിനീയര്‍ അഫ്സല്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ബൈജു, കൃഷി ഓഫിസര്‍ റൈഹാനത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി കെ.കെ. ദീപു, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീവിദ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.