Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVaniyambalamchevron_rightവാണിയമ്പലം റെയിൽവേ...

വാണിയമ്പലം റെയിൽവേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചു; വെള്ളാമ്പുറം റോഡിൽ വാഹനത്തിരക്ക്

text_fields
bookmark_border
വാണിയമ്പലം റെയിൽവേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചു; വെള്ളാമ്പുറം റോഡിൽ വാഹനത്തിരക്ക്
cancel

വ​ണ്ടൂ​ർ: വാ​ണി​യ​മ്പ​ലം റെ​യി​ൽ​വേ ഗേ​റ്റ് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ട​തോ​ടെ വെ​ള്ളാ​മ്പു​റം റെ​യി​ൽ​വേ ക്രോ​സി​ങ്ങി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര. പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു​വി​ട്ട​തോ​ടെ​യാ​ണ് ബ​സു​ക​ൾ അ​ട​ക്കം ഇ​വി​ടെ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് വ​രെ​യാ​ണ് ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് വ​ണ്ടൂ​രി​ൽ​നി​ന്ന് കാ​ളി​കാ​വ് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ന​ടു​വ​ത്ത് വെ​ള്ളാ​മ്പു​റം വ​ഴി ശാ​ന്തി​ന​ഗ​റി​ലൂ​ടെ വാ​ണി​യ​മ്പ​ലം റെ​യി​ൽ​വേ ഗേ​റ്റി​ന​പ്പു​റ​ത്തേ​ക്ക് തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​പ്പു​റ​ത്തേ​ക്കും ഇ​തു​ത​ന്നെ​യാ​ണ് വ​ഴി. വെ​ള്ളാ​മ്പു​റം ഭാ​ഗ​ത്ത് റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ബ​സ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ച്ച​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം ബ​സു​ക​ൾ​ക്ക് സ​മ​യ​ക്ര​മീ​ക​ര​ണം പാ​ലി​ക്കാ​നാ​വു​ന്നി​ല്ല. പ​ല ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ​യും ട്രി​പ്പു​ക​ൾ മു​ട​ങ്ങി. റെ​യി​ൽ​വേ ഗേ​റ്റി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി സ​ർ​വി​സ് ന​ട​ത്തി മ​റു​ഭാ​ഗ​ത്തെ സ​ർ​വി​സ് ഒ​ഴി​വാ​ക്കി​യാ​ണ് മി​ക്ക ബ​സു​ക​ളും തു​ട​രു​ന്ന​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്ക​റി​യി​ക്കാ​ൻ വ​ണ്ടൂ​ർ അ​ങ്ങാ​ടി​യി​ല​ട​ക്കം സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി. ഇ​ത്ത​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ വീ​ണ്ടും ദീ​ർ​ഘ​ദൂ​രം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VaniyambalamVaniyambalam railway gateVellampuram
News Summary - Vaniyambalam railway gate closed for three days
Next Story