Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വണ്ടൂരിൽ ബസിന്റെ ചക്രം കയറിയിറങ്ങി യുവതി മരിച്ചു
text_fieldsbookmark_border
മലപ്പുറം: വണ്ടൂർ പൂക്കുളത്ത് ബസിന്റെ പിൻചക്രം കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. താഴംങ്കോട് സ്വദേശിനി ഹുദ(24)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം.
കാർ സ്കൂട്ടറിനെ ഇടിച്ചതിനെ തുടർന്നാണ് യുവതി ബസിനടിയിൽ പെട്ടെന്ന് എന്നാണ് നിഗമനം. വണ്ടൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ഒരു ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടം. തുടർന്ന് പാണ്ടിക്കാട് നിന്നു നിലമ്പൂരിലേക്ക് പോവുകയായിരുന്ന ബസിനടയിലേക്ക് യുവതി തെറിച്ച് വീണു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

