വണ്ടൂര്‍: പതിനഞ്ച് കിലോ കഞ്ചാവുമായി മൂന്നുപേരെ കാളികാവ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാളികാവ് തൊണ്ടിയില്‍ സൈഫുദ്ദീന് എന്ന മുത്തു (33) അമരമ്പലം ചാലുവള്ളില് സല്‍മാനുൽ ഫാരിസ് (35) കാസർകോട് വെസ്റ്റ് എളേരി പൂത്തോട്ടുപടവില് ജിൻസണ് പി. ജോസ് (29) എന്നിവരാണ് പിടിയിലായത്.
െതരഞ്ഞെടുപ്പിനു മുന്നോടിയായി എക്സൈസ് ഇന്‍ലിജന്‍സ് നൽകിയ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇവരെ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വാഹനപരിശോധക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കഞ്ചാവും വടിവാള്‍ ഉൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തു.
ഇൻറലിജന്‍സ് പ്രിവൻറിവ് ഓഫിസര്‍ ടി. ഷിജുമോന്, പ്രിവൻറിവ് ഓഫിസര്‍മാരായ പി. അശോക്, എന്‍. ശങ്കരനാരായണന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍ കുമാര്‍, വി. സുഭാഷ്, വി. ലിജിന്‍, ഇ. ജിഷില്‍ നായര്‍, സുലൈമാന്‍, നൗഷാദ് മോന്, വനിതാ എക്സൈസ് ഓഫിസര്‍ രജനി, ഡ്രൈവര്‍ നിസാര്‍ എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.