Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടുകാരുടെ ഉറക്കം കെടുത്തി കരുവാറ്റകുന്നിൽ വീണ്ടും മോഷണം

text_fields
bookmark_border
theft
cancel

വണ്ടൂർ: പോരൂർ കരുവാറ്റകുന്നിൽ വീണ്ടും മോഷണം. ഇത്തവണ 50ഓളം റബർ ഷീറ്റുകളാണ് നഷ്ടപ്പെട്ടത്. ചേലക്കാട് മംഗലപറമ്പൻ കബീറിന്റെ ഷീറ്റുകളാണ് മോഷണം പോയത്.

പ്രദേശത്ത് ദിവസങ്ങൾക്കിടെ രണ്ട് മോഷണങ്ങളാണ് നടന്നത്. ആഴ്ചകൾക്കിടെ പ്രദേശത്തിന്റെ പല ഭാഗങ്ങളിലായി നിരവധി മോഷണ ശ്രമങ്ങളും നടന്നു. കബീറിന്റെ റാട്ടപുരയിൽ എൺപതിലേറെ ഷീറ്റുകൾ ഉണക്കാനിട്ടിരുന്നു. ഇതിൽ 30 എണ്ണം ബാക്കിവെച്ച് 50 എണ്ണമാണ് കൊണ്ടുപോയത്. മുമ്പും ഇവിടെ നിന്ന് രണ്ടുതവണ ഷീറ്റുകൾ മോഷണം പോയിരുന്നു.

കഴിഞ്ഞദിവസമാണ് തൊട്ടടുത്ത പടുപ്പുങ്ങൽ സലീമിന്റ വീട്ടിൽനിന്ന് ജനൽ വഴി വീട്ടമ്മയുടെ പാദസരം കവർന്നത്. നഷ്ടപ്പെട്ടത് മുക്കുപണ്ടമായതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. മോഷണം നടത്തുന്ന സ്ഥലങ്ങളിലെല്ലാം മുളകുപൊടി വിതറിയ നിലയിലാണ്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Theft in Karuvattakunn
Next Story