Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരമിച്ച ദിവസം ശരീരം മെഡിക്കൽ കോളജിന് നൽകാൻ സമ്മതപത്രവുമായി അധ്യാപികയും കുടുംബവും

text_fields
bookmark_border
Teacher and family with consent to give Body to medical college
cancel
camera_alt

മൃ​ത​ദേ​ഹ കൈ​മാ​റ്റ​ത്തി​നു​ള്ള സ​മ്മ​ത​പ​ത്രം ന​ൽ​കു​ന്ന കു​ന്നു​മ്മ​ൽ ശോ​ഭ​ന​യും കു​ടും​ബ​വും

Listen to this Article

വണ്ടൂർ: ജോലിയിൽനിന്ന് വിരമിച്ച ദിവസംതന്നെ ശരീരം മെഡിക്കൽ കോളജ് ആശുപത്രിക്ക് നൽകാൻ സമ്മതപത്രം നൽകി അധ്യാപികയും കുടുംബവും. നടുവത്ത് ചക്കാലപറമ്പ് സ്വദേശിനിയും ചെറുകോട് കെ.എം.എം.എ.യു.പി സ്കൂൾ അധ്യാപികയുമായ ശോഭ കെ. കുന്നുമ്മൽ 29 വർഷത്തെ സർവിസിനുശേഷം വിരമിച്ച അന്നുതന്നെ കുടുംബവുമൊന്നിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.

ഇതുപ്രകാരം ശോഭ, സി.പി.എം വണ്ടൂർ ലോക്കൽ സെക്രട്ടറിയും ലൈബ്രറി കൗൺസിൽ നിലമ്പൂർ താലൂക്ക് സെക്രട്ടറിയുമായ ഭർത്താവ് സി. ജയപ്രകാശ്‌, മക്കളായ തൃശൂർ കേരളവർമ കോളജ് ബിരുദ വിദ്യാർഥി ജെ.പി. അനുരാഗ്, വി.എം.സി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി അഭിനന്ദ് എന്നിവരാണ് മരണശേഷം മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് മെഡിക്കൽ കോളജ് അധികൃതർക്ക് കൈമാറിയത്. സമ്മതപത്രം അനാട്ടമി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. വിനുബാൽ, അസി. പ്രഫ. ഡോ. ആൻലി ആൻറണി എന്നിവർ ഏറ്റുവാങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teacher and family with consent to give Body to medical college
Next Story