തെരുവുനായ് ആക്രമണം: മൂന്നു വയസ്സുകാരന് പരിക്ക്
text_fieldsകുട്ടിയുടെ ശരീരത്തിൽ തെരുവുനായ് കടിച്ച് പരിക്കേൽപ്പിച്ച നിലയിൽ
വണ്ടൂർ: വീടിന് സമീപം കളിക്കുകയായിരുന്ന മൂന്ന് വയസ്സുകാരന് തെരുവ് നായ് ആക്രമണത്തിൽ പരിക്ക്. വണ്ടൂർ സ്വദേശി മണലിമ്മൽ പ്രസാദിെൻറ മകൻ പ്രബിത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
നെഞ്ചിലും കൈക്കും കടിയേറ്റു. മണലിമ്മൽപ്പാടം ബസ് സ്റ്റാൻഡിന് പിറക് വശത്തേ കോളനിയിലാണ് ഇവർ താമസിക്കുന്നത്. ആദ്യം താലൂക്കാശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വണ്ടൂരിലും പരിസരങ്ങളിലും തെരുവ് നായ്, കാട്ടുപന്നി ശല്യം രൂക്ഷമാണ്.
കഴിഞ്ഞ ദിവസം ഇതേ കുടുംബങ്ങൾ ഇക്കാര്യം ഗ്രാമസഭയിലും അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് ആക്രമണത്തിനിരയായത്. അധികൃതർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

