പായലിൽ ചലച്ചിത്ര താരങ്ങളുടെ പോർട്രെയിറ്റ് ഒരുക്കി സിറാജുദ്ദീൻ
text_fieldsവണ്ടൂർ: വീടിെൻറ ടെറസിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായൽ ഉപയോഗിച്ച് ചലച്ചിത്ര താരങ്ങളുടെ പോർട്രെയിറ്റ് നിർമിക്കുന്നതിൽ മിടുക്കനാണ് വിദ്യാർഥിയും പോരൂർ പാലക്കോട് സ്വദേശിയുമായ പി. സിറാജുദ്ദീൻ. മോഹൻലാൽ, ജോജു ജോർജ് എന്നിവരുടെ മുഖമാണ് ഇതിനകം പായലിൽ പൂർത്തിയാക്കിയത്.
ചിത്രം കണ്ട ജോജു അഭിനന്ദനങ്ങളുമായി എത്തിയതിെൻറ സന്തോഷത്തിലാണ് രണ്ടാം വർഷ ബയോ കെമിസ്ട്രി വിദ്യാർഥി കൂടിയായ സിറാജുദ്ദീൻ. വരക്കേണ്ട ആളുടെ മുഖത്തിെൻറ ചിത്രം ആദ്യം വരക്കും. ശേഷം പായൽ കത്രിക ഉപയോഗിച്ച് എടുത്ത് ചേർത്തുെവച്ചാണ് ഈ വേറിട്ട ചിത്രം പൂർത്തിയാക്കുന്നത്. ഏകദേശം നാല് മണിക്കൂറോളം സമയം ഇതിനാവശ്യമാണ്. കലാസൃഷ്ടി പൂർത്തിയായാൽ ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യും.
പൊയിലൻ മുജീബ് റഹ്മാൻ-ഷെറിന ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തയാളായ സിറാജുദ്ദീൻ പത്തനംതിട്ട പന്തളം എൻ.എസ്.എസ് കോളജ് രണ്ടാം വർഷ ബയോ കെമിസ്ട്രി ബിരുദ വിദ്യാർഥിയാണ്. ഇനി മമ്മുട്ടിയുടെ മുഖം പായലിൽ വരക്കാനുള്ള തീരുമാനത്തിലാണ് സിറാജുദ്ദീൻ. ചിത്രം പൂർത്തിയാക്കി മമ്മുട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് അയച്ചുകൊടുക്കാനുള്ള തീരുമാനത്തിലാണ് ഈ കലാകാരൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

