വീട് പ്രവൃത്തിക്കിടെ ഷോ വാൾ തകർന്നു; രണ്ടുപേർക്ക് പരിക്ക്
text_fieldsവീട് പ്രവൃത്തിക്കിടെ വാൾ തകർന്ന് അപകടമുണ്ടായ പൂളക്കൽ പാട്ടശ്ശേരി സജീവിന്റെ വീട്
വണ്ടൂർ: വീട് പുതുക്കിപ്പണിയുന്നതിനിടയിൽ ഷോ വാൾ തകർന്ന് വീണ് രണ്ട് കെട്ടിട നിർമാണ തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. വണ്ടൂർ പൂളക്കൽ മാങ്ങാതൊടി വിനീഷ്, മാങ്ങാതൊടി മണികണ്ഠൻ എന്നിവർക്കാണ് പരിക്ക്. ഇവരെ ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. പൂളക്കൽ അംഗൻവാടിക്കു സമീപത്തെ പാട്ടശ്ശേരി സജീവിന്റെ വീടിന്റെ രണ്ടാം നിലയുടെ മുകളിൽ പണിത ഷോവാളാണ് തകർന്നത്. ഇത് ഇരുവരുടെയും ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇവരോടൊപ്പം മൂന്ന് ജോലിക്കാർ വേറെയും ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. എല്ലാവരും ജോലിക്കെത്തി പണി തുടങ്ങുന്നതിനിടയിലായിരുന്നു അപകടം. തുടർന്ന് തിരുവാലിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന വാൾ കട്ട് ചെയ്താണ്പരിക്കേറ്റവരെ പുറത്തെടുത്തത്.

