റസലിന് റിസ്ക്കില്ല; ഒരേസമയം മൂന്ന് ചിത്രങ്ങൾ വരക്കാൻ
text_fieldsഒരേസമയം വ്യത്യസ്തമായ മൂന്ന് ചിത്രങ്ങൾ വരക്കുന്ന റസൽ
ഒരേസമയം മൂന്നുപേരുടെ ചിത്രം വരച്ച് ശ്രദ്ധയാകർഷിക്കുകയാണ് തിരുവാലി എറിയാട് സ്വദേശിയും പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ ഇലക്ട്രിക്കൽ അവസാനവർഷ വിദ്യാർഥിയുമായ മുഹമ്മദ് റസൽ.
റസലിെൻറ വേറിട്ട വര നടൻമാരായ പൃഥ്വിരാജും ടോവിനോ തോമസും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരേസമയം ഇരുകൈകൾ കൊണ്ടും വായ ഉപയോഗിച്ചും മൂന്നുമണിക്കൂർ സമയമെടുത്താണ് റസൽ പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ തോമസ് എന്നിവരുടെ ചിത്രങ്ങൾ വരച്ചത്.
വൈറലായ ഈ വേറിട്ട വര സിനിമതാരങ്ങൾ കൂടി എറ്റെടുത്തിരിക്കുകയാണ്. ഒന്നരവർഷം മുമ്പാണ് റസൽ തെൻറ കഴിവ് കണ്ടെത്തുന്നത്. പിന്നീട് സുഹൃത്തുകൾ േപ്രാത്സാഹനമായി എത്തിയപ്പോൾ പഠനത്തോടപ്പം വരയേയും കൂടെ കൂട്ടി.
ഇൻസ്റ്റഗ്രാമിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരേസമയം രണ്ടും തുടർന്ന് മൂന്നും പേരെ വരക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ റസൽ വരച്ച ചിത്രങ്ങൾ നിരവധിയാണ്.
കാലുകൾ കൊണ്ടും മനോഹരമായി ചിത്രം വരക്കുന റസൽ അടുത്തതായി ഒരേസമയം അഞ്ച് ചിത്രങ്ങൾ വരക്കാനുള്ള തയാറെടുപ്പിലാണ്. എറിയാട് സ്വദേശി കാപ്പിൽ ഹൗസിൽ സിദ്ദീഖലിയുടെ മകനാണ്.

