പൈപ്പ് പൊട്ടൽ തുടർക്കഥ; ശുദ്ധജലം റോഡരികിലൂടെ ഒഴുക്കി ജല അതോറിറ്റിയുടെ അനാസ്ഥ
text_fieldsവണ്ടൂർ മരക്കുലംകുന്നിൽ പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴാവുന്നു
വണ്ടൂർ: വേനൽ കടുക്കുമ്പോഴും ശുദ്ധജലം റോഡരികിലൂടെ ഒഴുക്കിക്കളഞ്ഞ് ജല അതോറിറ്റിയുടെ അനാസ്ഥ. മരക്കലംകുന്നിൽ മൂന്നിലങ്ങളിലാണ് ശുദ്ധജലം പാഴാകുന്നത്. അധികൃതരെത്തി അറ്റകുറ്റപ്പണികൾ നടത്തിയിട്ടും പരിഹാരമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കഴിഞ്ഞ നാല് ദിവസത്തോളമായി റോഡരികിലൂടെ ഇത്തരത്തിൽ ശുദ്ധജലം ഒഴുകി നഷ്ടപ്പെടുകയാണ്.
മരക്കലംകുന്നിലെ പള്ളത്ത് പ്രഭുവിന്റെ വീടിനു മുന്നിലാണ് ഇത്തരത്തിൽ പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. വിവരമറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം അധികൃതരെത്തി അറ്റകുറ്റപ്പണി നടത്തിയെങ്കിലും പിന്നീടും പൈപ്പ് പൊട്ടി. തൊട്ടടുത്തായി മറ്റു രണ്ടിടങ്ങളിലും സമാന രീതിയിൽ പൈപ്പുകൾ പൊട്ടി ജലമൊഴുകുന്നതായും നാട്ടുകാർ പറയുന്നു.

