കാരുണ്യം നിറഞ്ഞൊഴുകി; സുനൽജക്ക് ഇനി വേണ്ടത് വിദഗ്ധ ചികിത്സ
text_fieldsrepresentative image
വണ്ടൂർ: കരൾ സംബന്ധമായ അസുഖത്താൽ ആശുപത്രിയിൽ കഴിയുന്ന വാണിയമ്പലം ശാന്തി നഗർ കുയ്യംപൊയിലെ വിദ്യാർഥിനിയുടെ ചികിത്സക്കാവശ്യമായ ഫണ്ട് ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. അമ്പലപ്പറമ്പൻ അസീസ്- സാജിത ദമ്പതികളുടെ മകൾ സുനൽജയാണ് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പണം ഇല്ലാതെ വന്നതോടെ നാട്ടുകാർ ചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ടെന്നും 62 ലക്ഷം രൂപയാണ് ലഭിച്ചതെന്നും ബാക്കി വരുന്ന തുക അർഹതപ്പെട്ട സമാന കേസുകൾക്ക് നൽകുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂരാട് മഞ്ഞപ്പെട്ടി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സുനൽജ.
വാർത്തസമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി വി.എം. അഷ്റഫ്, സി.പി.എം വാണിയമ്പലം ലോക്കൽ സെക്രട്ടറി ടി.പി. ഇബ്രാഹിം, പഞ്ചായത്ത് അംഗം റസാബുദ്ദീൻ, വി.എം. അസ്കർ, മോയിക്കൽ ഗഫൂർ, അജ്മൽ, ലിജേഷ് മുത്തായി, സലീം കൂട്ടിരി, ടി.പി. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

