Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightസ്വത്ത്​ വീതം...

സ്വത്ത്​ വീതം വെക്കുന്നതിനിടെ തർക്കം: യുവാവിനെ കുത്തിക്കൊന്നു

text_fields
bookmark_border
സ്വത്ത്​ വീതം വെക്കുന്നതിനിടെ തർക്കം: യുവാവിനെ കുത്തിക്കൊന്നു
cancel

വണ്ടൂർ (മലപ്പുറം): സ്വത്ത്​ വീതം വെക്കുന്നതിനെ ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പഴയ വാണിയമ്പലം പരേതനായ കൂറ്റഞ്ചേരി നാരായണ​െൻറ മകൻ വിജേഷാണ്​ (37) മരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ​െതരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു വിജേഷ്.

ശനിയാഴ്ച വൈകീട്ട്​ നാ​േലാടെയായിരുന്നു സംഭവം. വിജേഷി​െൻറ അമ്മാവ​െൻറ മകനും പ്രതിയുമായ ഓമാനി മനോജ് രക്ഷപ്പെട്ടു.

പഴയ വാണിയമ്പലത്തുള്ള മനോജി​െൻറ അച്ഛ​െൻറ തറവാട് സ്ഥലം വീതം വെക്കാൻ ശനിയാഴ്ച രാവിലെ ചർച്ച നടന്നിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഒത്തുതീർപ്പിലെത്തുകയും ചെയ്തു. പിന്നീട് വൈകീട്ട്​ വീണ്ടും ഇ​േതക്കുറിച്ച് വാക്കേറ്റം ഉണ്ടാവുകയും മനോജ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷി​െൻറ വയറ്റിൽ കുത്തുകയുമായിരുന്നു.

ഉടൻ ബന്ധുക്കൾക്ക് നേരെ കത്തി വീശി മനോജ് ബൈക്കിൽ കയറി രക്ഷപ്പെട്ടു. വിജേഷിനെ സമീപത്തുള്ള ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഖിലയാണ് ഭാര്യ. മക്കൾ: അവന്തിക, അശ്വാനന്ദ്, ആറു മാസം പ്രായമുള്ള അനന്ദിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family murdermurder
News Summary - Man stabs family member to death over property dispute
Next Story