Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തരംഗമായി മലപ്പുറത്തെ ബാളും ഗോളും
text_fieldsbookmark_border
വണ്ടൂർ: 17കാരെൻറ സംവിധാനത്തിൽ മലപ്പുറം ഫുട്ബാൾ ആവേശത്തിെൻറ കിസ്സ പറയുന്ന ഗാനംകൂടി തരംഗമാകുന്നു. എസ്സാർ മീഡിയ അവതരിപ്പിക്കുന്ന നമ്മളെ ബാളും ഇങ്ങളെ ഗോളും എന്ന മ്യൂസിക് വിഡിയോയാണ് സംഗീതാസ്വാദകരും ഫുട്ബാൾ പ്രേമികളും നെഞ്ചേറ്റുന്നത്.
ആത്തിഫ് കാട്ടുമുണ്ടയുടെ സംവിധാനത്തിൽ സുരേഷ് ഭീമനാടാണ് വിഡിയോ നിർമിച്ചിരിക്കുന്നത്.
കാൽപന്തിെൻറ പോരിശ നേരിട്ടറിയാൻ മലപ്പുറത്തേക്കുള്ള ക്ഷണമാണ് ദീപക് റാം രചന നിർവഹിച്ച ഈ പാട്ടിലുള്ളത്. ശ്വേത അശോകിെൻറ ഗാനാലാപനവും മനു ഗോപിനാഥിെൻറ സംഗീതവും ആരാധകരുടെ മനസ്സിൽ ഫുട്ബാൾ താളം മുറുക്കും.
യാസിർ അഷ്റഫ് ഓർകസ്ട്രയും ഷഫീഖ് കാരാട് എഡിറ്റിങ്ങും നിർവഹിച്ച പാട്ടിന് നിസാം സപ്പിയാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്.
Next Story

