ജമാഅത്തെ ഇസ്ലാമി ആശയ സംവാദ സദസ്സ്
text_fieldsജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ കമ്മിറ്റി നടത്തിയ
സംവാദ സദസ്സ് കേന്ദ്ര കൂടിയാലോചനാ സമിതി അംഗം
ഡോ. അബ്ദുസ്സലാം അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു
വണ്ടൂർ: ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ കമ്മിറ്റി നടത്തിയ സംവാദ സദസ്സ് കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ഡോ. അബ്ദുസ്സലാം അഹ്മദ് ഉദ്ഘാടനം ചെയ്തു.
നാസ്തികത, മാർക്സിസം, ലിബറലിസം, സർവമത സത്യവാദം, ഹദീസ് നിഷേധം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. ഏരിയ പ്രസിഡൻറ് സി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ് വേളം, ജില്ല സെക്രട്ടറി ടി. അലി തുടങ്ങിയവർ ചോദ്യങ്ങൾക്ക് മറുപടി നൽകി. പി. അബ്ദുൽ ലത്തീഫ് സ്വാഗതവും എ.പി. അബ്ദു നന്ദിയും പറഞ്ഞു.

