കണ്ണിമാങ്ങ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ
text_fieldsശക്തിവേൽ, ഇളയരാജ
വണ്ടൂർ: മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികൾ എക്സൈസിന്റെ പിടിയിൽ. സേലം സ്വദേശികളായ ശക്തിവേൽ (25), ഇളയരാജ (26) എന്നിവരാണ് പിടിയിലായത്. രണ്ട് ബാഗുകളിലായി സാരിക്കഷ്ണത്തിൽ പൊതിഞ്ഞ നാല് കെട്ടുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കണ്ണിമാങ്ങ കച്ചവടത്തിന്റെ മറവിലായിരുന്നു കഞ്ചാവുവിൽപന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിൽപനക്കാരായി എത്തിയ എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോന്റെ നേതൃത്വത്തിലെ സംഘം സിയന്നാ ബൈപാസിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്.
കാട്ടിൽ കൃഷി ചെയ്ത കഞ്ചാവാണിതെന്ന് ഇവർ എക്സൈസിനോട് പറഞ്ഞു. ഇരുവരും നേരത്തേ വണ്ടൂരിലും മഞ്ചേരിയിലും വിൽപന നടത്തിയിട്ടുണ്ട്. പ്രിവന്റിവ് ഓഫിസർമാരായ എൻ. ശങ്കരനാരായണൻ, പി. അശോക്, എം.എൻ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. അരുൺ കുമാർ, വി. ലിജിൻ, പി. ഷബീർ അലി, എം. സുനിൽ, കെ. അമിത്, പി. സുനീർ, ഡ്രൈവർ കെ. പ്രദീപ് കുമാർ തുടങ്ങിയവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

