Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പച്ചക്കറിക്കച്ചവടത്തി​െൻറ മറവിൽ കഞ്ചാവ് വിൽപന: ഒരാൾ പിടിയിൽ

text_fields
bookmark_border
പച്ചക്കറിക്കച്ചവടത്തി​െൻറ മറവിൽ കഞ്ചാവ് വിൽപന: ഒരാൾ പിടിയിൽ
cancel

വണ്ടൂർ: റോഡരികിലെ പച്ചക്കറി കച്ചവടത്തി​െൻറ മറവിൽ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന സൂചനയെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദി​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിൽ.

നടുവത്ത് മൂച്ചിക്കൽ ഭാഗത്തുള്ള പച്ചക്കറി വിൽപനകേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കടയിൽനിന്ന് 50 ഗ്രാമും വീട്ടിൽ നടത്തിയ പരിശോധനയിൽ 150 ഗ്രാമും കഞ്ചാവ്​ പിടികൂടി.

പച്ചക്കറി വിൽപനയുടെ മറവിൽ ചെറിയ പൊതികളാക്കി ആവശ്യക്കാർക്ക് കഞ്ചാവ് നൽകുന്നതായിരുന്നു രീതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story