Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡിൽ നിറയെ ആണി; പഞ്ചറായത് നിരവധി വാഹനങ്ങൾ

text_fields
bookmark_border
റോഡിൽ നിറയെ ആണി; പഞ്ചറായത് നിരവധി വാഹനങ്ങൾ
cancel
camera_alt

വ​ണ്ടൂ​ർ-​വ​ട​പു​റം റോ​ഡി​ലെ അ​മ്പ​ല​പ്പ​ടി​യി​ൽ​നി​ന്ന്​ നാ​ട്ടു​കാ​ർ പെ​റു​ക്കികൂ​ട്ടി​യ ഇ​രു​മ്പാ​ണി​ക​ൾ

Listen to this Article

വണ്ടൂർ: യാത്രക്കാരെ ദുരിതത്തിലാക്കി റോഡിൽ നിറയെ ആണി. ഇതോടെ വണ്ടൂർ-നിലമ്പൂർ റോഡിൽ വാഹനഗതാഗതം വലിയ പ്രയാസത്തിലായി. നിരവധി വാഹനങ്ങളാണ് മണിക്കൂറുകൾക്കകം പഞ്ചറായത്. സംസ്ഥാന പാതയിലെ വണ്ടൂർ മുതൽ വടപുറം വരെയാണ് റോഡിൽ ഇരുമ്പാണികൾ ചിതറിയ നിലയിൽ കണ്ടത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് റോഡിൽ നിറയെ ആണി വീണ നിലയിൽ കണ്ടത്. ഈ സമയത്ത് മഴയുമുണ്ടായിരുന്നു. വാഹനങ്ങൾ പഞ്ചറായപ്പോഴാണ് റോഡിലെ ആണിക്കാര്യം പലരും അറിഞ്ഞത്. അപകട ഭീഷണി ഒഴിവാക്കാനായി പലരും ആണി പെറുക്കി കൂട്ടുന്നതും കാണാമായിരുന്നു.

പലർക്കും കിലോ കണക്കിന് ആണി കിട്ടിയപ്പോൾ നിരവധി വാഹനങ്ങൾക്കാണ് പഞ്ചറായി പണി കിട്ടിയത്. ആണിച്ചാക്കുകളുമായി പോയ വലിയ വാഹനങ്ങളിൽനിന്ന് അബദ്ധത്തിൽ വീണതാവുമെന്നാണ് നിഗമനം. സംഭവത്തിനു പിന്നിൽ സാമൂഹിക വിരുദ്ധരാണോ എന്നന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - full of nails in road; Several vehicles were punctured
Next Story