പടക്ക വിപണിയിൽ ആവേശപ്പൂത്തിരി
text_fieldsവണ്ടൂർ: പടക്ക വിപണിയിൽ ഇത്തവണ ആവേശപ്പൂത്തിരി. പടക്കങ്ങൾ, പൂത്തിരി, മേശപ്പൂ, ചക്രം, പൂത്തിരി തുടങ്ങിയവയുടെ വിവിധ ഇനങ്ങളുടെ വിപുലമായ ശേഖരം തന്നെയുണ്ട്. ശിവകാശിയിൽനിന്നാണ് ജില്ലയിലേക്ക് കാര്യമായും പടക്കങ്ങളെത്തുന്നത്.
അയ്യൻസ്, വനിത, മോറി, മെർക്കുറി, അശോക തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങളാണധികവും. അഞ്ച് രൂപയുടെ പാമ്പുഗുളിക മുതൽ 4200 രൂപയുടെ ഐസ് ബ്ലാസ്റ്റർ ഷോട്ടുകൾ വരെ മിക്ക കടകളിലും വിൽപനക്കുണ്ട്. സോണി റെഡ് കളർ ഷോട്ട്, മിനി പോട്ട് മിക്സ്, കളർ തണ്ടർ, ഫോട്ടോ ഫ്ലാഷ് മുതലായവ കുട്ടികൾക്കൊപ്പം ആഘോഷിക്കുന്നവർക്ക് വാങ്ങിക്കാവുന്നതാണ്. സാധാരണ കുടുംബങ്ങൾക്കായി 1000 രൂപയുടെ കിറ്റുകളും ഇത്തവണത്തെ പ്രത്യേകതയാണ്.
കഴിഞ്ഞ രണ്ട് വർഷം വരുത്തിവെച്ച ബാധ്യത ഈ വിഷുക്കച്ചവടത്തോടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് വാണിയമ്പലം താളിയംകുണ്ട് റോഡിലെ കച്ചവടക്കാരനായ തടത്തിൽ പ്രദീപ് പറഞ്ഞു.

