Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത പലിശക്ക് വായ്പ; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
അമിത പലിശക്ക് വായ്പ; ഒരാൾ അറസ്റ്റിൽ
cancel

വണ്ടൂർ: അമിത പലിശക്ക് പണം വായ്പയായി നൽകുന്നയാളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. വണ്ടൂർ കാപ്പിൽ പൊട്ടാലുങ്ങൽ സ്വദേശിയായ കുറുപ്പത്ത് രാജഗോപാലന്‍റെ വീട്ടിലും നടുവത്ത് ഇയാൾ നടത്തുന്ന ടെയ്ലർ ഷോപ്പിലുമാണ് പരിശോധന നടത്തിയത്.

നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ 16 ബ്ലാങ്ക് ചെക്കുകളും മുദ്ര പേപ്പറും പണയം വെച്ച വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു. എസ്.ഐമാരായ കെ. സത്യൻ, എം. അസ്സൈനാർ, എസ്.സി.പി.ഒ എൻ.പി. സുനിൽ, സി.പി.ഒ അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ഷിജുമോൻ, സജേഷ്, സിയാദ്, മഞ്ജുള എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Excessive interest loans; One arrested
Next Story