Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightഭാ​ര്യ​യെ ശ​ല്യം...

ഭാ​ര്യ​യെ ശ​ല്യം ചെ​യ്ത​തി​ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യയാൾക്ക്​ മ​ർ​ദ​നം: സി.​പി.​എം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു

text_fields
bookmark_border
CPM opposes police action
cancel
camera_alt

സി.​പി.​എം വ​ണ്ടൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ക്കു​ന്നു

വ​ണ്ടൂ​ർ: ഭാ​ര്യ​യെ ശ​ല്യം ചെ​യ്ത​തി​ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ഭ​ർ​ത്താ​വി​ന് മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​നാ​സ്ഥ കാ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച് മ​ണി​യോ​ടെ ഏ​രി​യ സെ​ക്ര​ട്ട​റി ബി. ​മു​ഹ​മ്മ​ദ് റ​സാ​ഖിെൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം.

പ​രാ​തി ന​ൽ​കി​യി​ട്ടും പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു. കാ​ളി​കാ​വ് സ്വ​ദേ​ശി​നി​യു​ടെ വ​ണ്ടൂ​രി​െ​ല ക​ട​യി​ലെ​ത്തി വ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ശ​ല്യം ചെ​യ്യു​ക പ​തി​വാ​ണ്. ഇ​ക്കാ​ര്യം യു​വ​തി ഭ​ർ​ത്താ​വി​നോ​ട്​ പ​രാ​തി പ​റ​യു​ക​യും തു​ട​ർ​ന്ന് ഭ​ർ​ത്താ​വ്​ ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പിത​നാ​യ യു​വാ​വ് സം​ഘ​മാ​യെ​ത്തി ഭ​ർ​ത്താ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് അ​ക്ര​മി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ഏ​രി​യ സെ​ക്ര​ട്ട​റി ബി. ​മു​ഹ​മ്മ​ദ് റ​സാ​ഖ് പ്ര​തി​ഷേ​ധി​ച്ച​ത്. തു​ട​ർ​ന്ന് അ​ക്ര​മി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന ഡി​വൈ.​എ​സ്.​പിയു​ടെ ഉ​റ​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police actionCPM
News Summary - CPM opposes police action
Next Story