Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightമോഡൽ ബാലറ്റ് യൂനിറ്റ്...

മോഡൽ ബാലറ്റ് യൂനിറ്റ് നിർമാണം: ഇസ്ഹാഖും സംഘവും തിരക്കിലാണ്

text_fields
bookmark_border
മോഡൽ ബാലറ്റ് യൂനിറ്റ് നിർമാണം: ഇസ്ഹാഖും സംഘവും തിരക്കിലാണ്
cancel
camera_alt

ഇ​സ്ഹാ​ഖും സം​ഘ​വും ത​യാ​റാ​ക്കി​യ മോ​ഡ​ൽ ബാ​ല​റ്റ് യൂ​നി​റ്റു​ക​ൾ

വ​ണ്ടൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മോ​ഡ​ൽ ബാ​ല​റ്റ് യൂ​നി​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് പോ​രൂ​ർ കോ​ട്ട​ക്കു​ന്ന് സ്വ​ദേ​ശി പു​ല​ത്ത് ഇ​സ്ഹാ​ഖും സം​ഘ​വും. നി​ല​വി​ൽ മ​ല​പ്പു​റ​ത്തെ ര​ണ്ട് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള മോ​ഡ​ൽ ബാ​ല​റ്റ് യൂ​നി​റ്റു​ക​ളാ​ണ് കോ​ട്ട​ക്കു​ന്നി​ലെ ഇ​സ്ഹാ​ഖി​ന്റെ വീ​ട്ടി​ൽ വെ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള 25 ഓ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘം നി​ർ​മി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ വോ​ട്ടി​ങ് യ​ന്ത്രം വ​ന്ന​ത് മു​ത​ൽ ഭൂ​മി സ​ർ​വേ​യ​റാ​യ ഇ​സ്ഹാ​ഖും സു​ഹൃ​ത്ത് ഇ​ല​ക്ട്രീ​ഷ്യ​ൻ മു​ട്ടു​പാ​റ ഹ​മീ​ദും ഇ​ത്ത​ര​ത്തി​ൽ മാ​തൃ​ക വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്.

മൈ​ക്രോ സ്വി​ച്ച്, എ​ൽ.​ഇ.​ഡി ബ​ൾ​ബ്, ബാ​റ്റ​റി മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ച്ച് 100 രൂ​പ​യോ​ളം ചെ​ല​വി​ലാ​ണ് ഒ​രു മോ​ഡ​ൽ ബാ​ല​റ്റ് യൂ​നി​റ്റ് നി​ർ​മി​ക്കു​ന്ന​ത്.

തു​ട​ക്ക​ത്തി​ൽ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു നി​ർ​മാ​ണ​മെ​ങ്കി​ൽ നി​ല​വി​ൽ ജി​ല്ല​യി​ൽ ത​ന്നെ നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തു​ള്ള​ത്. ദി​വ​സം ആ​യി​ര​ത്തോ​ളം മോ​ഡ​ൽ ബാ​ല​റ്റ് യൂ​നി​റ്റു​ക​ൾ ഇ​വ​ർ നി​ർ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Model BallotIshaq
News Summary - Construction of Model Ballot Unit: Ishaq and his team are busy
Next Story